ഉളിക്കൽ: ഉത്തർപ്രദേശിലെ ഹാത്രസിൽ ദളിത് പെൺകട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കി, ക്രൂരമായി കൊല്ലപ്പെട്ട ദളിത്പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പോയ രാഹുൽ ഗാന്ധിയേയും, പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഉളിക്കൽ ടൗണിൽ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്ത്വത്തിൽ നടത്തിയ പ്രതിഷേധ ജ്വാല സമരം കെ.പി.സി.സി.ജനറൽ സെക്രട്ടറി സജീവ് ജോസഫ് ഉത്ഘാടനം ചെയ്തു, ജോസഫ് ആഞ്ഞിലിത്തോപ്പിൽ, കെ.സി.ബീരാൻകുട്ടി, ടോമി മുക്കനോലിൽ, അബിൻ വടക്കേക്കര, ജയ്സൺ കളരിക്കൽ ,ടി.എ. ബിനോയി, തുടങ്ങിയവർ പ്രസംഗിച്ചു
إرسال تعليق