കർഷക പ്രതിരോധ സേന രൂപീകരിക്കും (ഐഫ)
പയ്യാവൂർ:വന്യമൃഗങ്ങൾ കർഷകരെ കൊന്നൊടുക്കുകയും കൃഷിയിടങ്ങളിൽ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്യുമ്പോൾ കർഷകരെ സംരക്ഷിക്കേണ്ട സർക്കാരുകൾ അനങ്ങാപ്പാറ നയമാണ്
സ്വീകരിക്കുന്നതെന്നും ഇതിനെതിരെ കർഷകർ സംഘടിതമായി രംഗത്ത് വരണമെന്നും ഓൾ ഇന്ത്യ അസോസിയേഷൻ ഫാർമേഴ്സ് അസോസിയേഷൻ (ഐഫ) കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പയ്യാവൂർ ചന്ദനക്കാംപാറയിലെ നറുക്കുംചീത്ത - ചെമ്മല മേഖലയിൽ ആറോളം വരുന്ന കാട്ടാനക്കൂട്ടം ദിവസങ്ങളായി കൃഷി നശിപ്പിച്ചു കൊണ്ടിരിക്കുന്നത് ഫോറസ്റ്റ് അധികാരികളെ അറിയിച്ചിട്ടും അവർ തിരിഞ്ഞു നോക്കാത്ത സാഹചര്യത്തിൽ പ്രസ്തുത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം പയ്യാവൂരിൽ ചേർന്ന് ഐഫ യോഗമാണ് കണ്ണൂരിലെ വിവിധ പ്രദേശങ്ങളിൽ കർഷകരെ സംഘടിപ്പിച്ചുകൊണ്ട് വന്യമൃഗശല്യം തടയുന്നതിന് പ്രതിരോധ സേന രൂപീകരിക്കുന്നതിന് തീരുമാനിച്ചത്.കേരളത്തിലെ എല്ലാ ജില്ലകളിലും കർഷക പ്രതിരോധ സേന രൂപീകരിക്കുന്നതിനെക്കുറിച്ച് ഐഫയുടെ സംസ്ഥാന കമ്മിറ്റി നവംബർ 1 ന് ചർച്ച ചെയ്യുമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ചെയർമാൻ അഡ്വ ബിനോയ് തോമസ് പറഞ്ഞു.ജില്ലാ ചെയർമാൻ സുരേഷ് കുമാർ ഓടാപന്തിയിൽ അധ്യക്ഷത വഹിച്ചു.ഭാരവാഹികളായ ആനന്ദൻ പയ്യാവൂർ, അഗസ്റ്റ്യൻ വെളളാരംകുന്നേൽ,ഗ്രേസി കുന്നത്ത് , ജോയി മലമേൽ, ജോസഫ് വടക്കേക്കര, മോഹനൻ തെറ്റത്ത്, തങ്കച്ചൻ കാടംകാവിൽ, സ്മിത ഡാനിഷ് ,അമൽകുര്യൻ തുടങ്ങിയവർപ്രസംഗിച്ചു.

إرسال تعليق