പയ്യാവൂർ: ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ചിട്ട പയ്യാവൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് അണു നശീകരണം നടത്തിയത്തിനു ശേഷം തുറന്നു പ്രവർത്തനമാരംഭിച്ചു .പഞ്ചായത്ത് യൂത്ത് കോ-ഓർഡിനേറ്ററുടെ നേതൃത്വത്തിലുള്ള യൂത്ത് ആക്ഷൻ ഫോഴ്സ് അംഗങ്ങളാണ് അണു നശീകരണ പ്രവർത്തനങ്ങൾ നടത്തിയത്. യൂത്ത് കോ-ഓർഡിനേറ്റർ അൻസിൽ വാഴപ്പള്ളി, ജിംസൺ ജെയിംസ് എന്നിവർ നേതൃത്വം നൽകി. പഞ്ചായത്ത് ഓഫീസ് തുറന്നെങ്കിലും ജീവനക്കാരിൽ ഭൂരിഭാഗവും ക്വാറൻ്റിനിൽ ആയത് കാരണം പൊതു ജനങ്ങൾക്ക് സേവനം നൽകുന്നതിൽ പരിമിതി നേരിടുന്നുണ്ട്.സെക്രട്ടറിയും അസിസ്റ്റന്റ് .സെക്രട്ടറിയുമുൾപ്പെടെയുള്ള 12 ജീവനക്കാർ വെള്ളിയാഴ്ച വരെ ക്വാൻ്റീനിലാണ്.

إرسال تعليق