ജൽ ജീവൻ മിഷൻ ഗാർഹിക കുടിവെള്ള കണക്ഷൻ നൽകൽ ഉദ്ഘാടനം ചെയ്തു




      പയ്യാവൂർ:  ജൽ ജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വാട്ടർ അതോറിറ്റി കുടിവെള്ള വിതരണ പദ്ധതിയിലൂടെ ഗാർഹിക കുടിവെള്ള കണക്ഷൻ നൽകുന്നതിൻ്റെ പയ്യാവൂർ പഞ്ചായത്ത്തല ഉദ്ഘാടനം കാട്ടിക്കണ്ടത്ത് വെച്ച് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.പി. അഷ്റഫ് നിർവഹിച്ചു.ജൽ ജീവൻ മിഷൻ  പദ്ധതി പ്രകാരം പത്ത് ലക്ഷത്തി അമ്പതിനായിരം രൂപയാണ് പഞ്ചായത്തിന് അനുവദിച്ചത്.15 ശതമാനം പഞ്ചായത്ത് വിഹിതമായി157500 രൂപയും അനുവദിച്ചിട്ടുണ്ട് 90 ശതമാനം സബ്സിഡി നിരക്കിലാണ് അർഹരായ ഗുണഭോക്താക്കൾക്ക് കുടിവെള്ള കണക്ഷൻ നൽകുക. 10% ഗുണഭോക്തൃവിഹിതം നൽകണം. പഞ്ചായത്തിലെ 7, 8, 9, 10, 11, 12 വാർഡുകളിലായാണ് കുടിവെള്ള കണക്ഷൻ നൽകുക. നിലവിലുള്ള വാട്ടർ അതോറിറ്റി ലൈനിൻ്റെ 100 മീറ്റർ ചുറ്റളവിലുള്ളവർക്കാണ് കണക്ഷൻ നൽകുക. പദ്ധതി പ്രകാരം പതുതായി മെയിൻ ലൈൻ സ്ഥാപിക്കില്ല. ഉദ്ഘാടന ചടങ്ങിൽ വാട്ടർ അതോറിറ്റി ഓവർസിയർ രജനി, റഹിയാനത്ത് വിപി, നാരായണൻ കക്കോ പ്രവൻ, ജോണി പന്നൂറയിൽ തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

Previous Post Next Post

Join Whatsapp

Advertisement