)
പയ്യാവൂർ : ആദായ നികുതിയുടെ പരിധിയിൽ ഉൾപ്പെടാത്ത 60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി 10000 രൂപ പ്രതിമാസ പെൻഷൻ അനുവദിക്കണ മെന്നാവശ്യപ്പെട്ടുകൊണ്ട് കേരളാ കോൺഗ്രസ്(എം) നടത്തുന്ന സമരത്തിന്റെ രണ്ടാം ഘട്ടം മണ്ഡലം തലത്തിൽ നടന്നു.പയ്യാവൂരിൽ നടന്ന ധർണ സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി അംഗം ജോർജ് വടകര ഉദ്ഘാടനം ചെയ്തു. ജോസ് തോമസ് അദ്ധ്യക്ഷത വഹിച്ചു.ടെൻസൺ ജോർജ് കണ്ടത്തിൻകര,വി.എസ്.ജോസ്,മാത്യു ഏണിയേക്കാട്ട്, അഗ്നസ് വാഴപ്പള്ളി, കെ.പി. ബിനോജ്,ടോമിച്ചൻ പാമ്പാറ,ശ്രീനിവാസൻ കപ്പുവവീട്ടിൽ,ജിജു കോലകുന്നേൽ,ജോസഫ് കുമ്മിണിയിൽ,ജോസ് തെക്കെപുതുപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഏരുവേശ്ശി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നെല്ലിക്കുറ്റി ടൗണിൽ നടന്ന ധർണ ജില്ലാ സെക്രട്ടറി വി.കെ.ജോസഫ് ഉദ്ഘാടനം ചെയ്തു ജോയി തെക്കെടം,സാബു മണിമല,ജോസ് ചിറ്റേട്ട്,തോമസ് കളപ്പുര,തോമസ് ചിറ്റേട്ട്,തങ്കച്ചൻ തയ്യിൽ തുടങ്ങിയവർ പ്രസംഗിച്ചു.
കരുവൻചാലിൽ കേരളാ കോൺഗ്രസ് എം ൻ്റെ നേതൃത്വത്തിൽ നടത്തിയ ധർണാ സമരം നിയോജക മണ്ഡലം പ്രസിഡൻറ് വർഗ്ഗീസ് വയലാമണ്ണിൽ ഉദ്ഘാടനം ചെയ്തു. ഫ്രാൻസിസ് കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ജെയിംസ് മാണിശേരി,അഡ്വ:മാർട്ടിൻ ജോസഫ്, സാബു കൊച്ചുപുര, മാത്യു വരകിൽ, ബിനോയ് എരമംഗലം, ജോർജ് പാമ്പയ്ക്കൽ എന്നിവർ പ്രസംഗിച്ചു.

Post a Comment