തൊട്ടാൽ പൊള്ളും സവാള വില





കൊല്ലം :സംസ്ഥാനത്ത് സവാള വില കുത്തനെ ഉയരുന്നു. ചൊവ്വാഴ്ച വിൽപ്പന വില 96 രൂപ വരെയെത്തി. ഒരാഴ്ചയ്ക്കിടെ ഒരു കിലോഗ്രാമിന് 52 രൂപയാണ് കൂടിയത്. 40-44 രൂപയായിരുന്നു ഒരാഴ്ച മുൻപത്തെ വില. കൊച്ചുള്ളിയുടെ വിൽപ്പന വിലയും 90-100 രൂപയായി ഉയർന്നിട്ടുണ്ട്.



അധികമഴയും വെള്ളപ്പൊക്കവുമാണ് വിലകൂടാൻ കാരണം. കൃഷിനാശംമൂലം ഉത്‌പാദനം കുത്തനെ കുറഞ്ഞു. തുടർച്ചയായുണ്ടായ മഴകാരണം സംഭരിച്ചുെവച്ചിരുന്ന സവാള നശിച്ചുപോവുകയും ചെയ്തു. ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ വിളവെടുത്ത് സംഭരിച്ച, സവാളയുടെ 40 ശതമാനംവരെ നശിച്ചുപോയതായാണ് കണക്ക്.

പുണെ സവാള(വെള്ള)യുടെ ഉത്‌പാദനം കുറയുമ്പോൾ മുൻകാലങ്ങളിലും വില ഉയരാറുണ്ടായിരുന്നു. എന്നാൽ ആ സമയത്ത് കർണാടകയിലെ റെഡ് സവാള വിളവെടുപ്പ് നടക്കുന്നതിനാൽ വില നിയന്ത്രിക്കാനാകുമായിരുന്നു. ഇക്കൊല്ലം കർണാടകയിൽ ഏതാണ്ട് പൂർണമായും കൃഷി നശിച്ചു. മഹാരാഷ്ട്രയിലും കൃഷിനാശമുണ്ടായി ഉത്‌പാദനം വളരെ കുറവാണ്.

Post a Comment

أحدث أقدم

Join Whatsapp

Advertisement