പയ്യാവൂർ പഞ്ചായത്തിന് അക്ഷയ കേരളം പുരസ്കാരം ലഭിച്ചു
പയ്യാവൂർ: ക്ഷയ രോഗ മുക്ത കേരളം പദ്ധതി വളരെ വിജയകരമായി നടപ്പിലാക്കിയതിന് പയ്യാവൂർ പഞ്ചായത്തിന് അക്ഷയ കേരളം പുരസ്കാരം ലഭിച്ചു. അക്ഷയ കേരളം സർട്ടിഫിക്കറ്റ് പഞ്ചായത്ത് പ്രസിഡൻ്റ് ഡെയ്സി ചിറ്റൂപറമ്പിലിന് ചന്ദനക്കാംപാറ മെഡിക്കൽ ഓഫിസർ ഡോ.അരുൺ ജോസഫ് കൈമാറി. ജില്ലാ തലത്തിൽ നടക്കേണ്ട പുരസ്ക്കാര വിതരണ ചടങ്ങ് കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ പഞ്ചായത്ത് ഓഫീസിൽ വെച്ച് നടത്തുകയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.പിഅഷറഫ്, പഞ്ചായത്തിൻ്റെ ചുമതലയുള്ള കോവിഡ് 19 സെക്ടറൽ മജിസ്ട്രേറ്റ് ഹസ്സൻ കുഞ്ഞ്, പയ്യാവൂർ സർക്കിൾ ഇൻസ്പെക്ടർ സുധീരൻ ,പഞ്ചായത്ത് ഹെഡ് ക്ലർക്ക് ടി.ഡി തങ്കമ്മ, ഹെൽത്ത് ഇൻസ്പെക്ടർ, പി.വി.രതിഷ് എന്നിവർ പങ്കെടുത്തു.
Report Thomas A T Ayyamkanal
إرسال تعليق