ഉളിക്കൽ കേയാപറമ്പ് റോഡിലെ ഗർത്തം കെ സി ജോസഫ് എം എൽ എ സന്ദർശിച്ചു







 ഉളിക്കൽ:  കേന്ദ്ര റോഡ് ഫണ്ടിൽ ഉൾപ്പെടുത്തി പ്രവർത്തി നടന്നു കൊണ്ടിരിക്കുന്ന ഉളിക്കൽ - പേരട്ട റോഡിൽ ജോലിക്കിടയിൽ വലിയ ഗർത്തം കണ്ടെത്തിയ കേയാപറമ്പ് കെ സി ജോസഫ് എം എൽ എ സന്ദർശിച്ചു.
        ഗർത്തം കണ്ടെത്തിയ ഉടനെ എം എൽ എ ആവശ്യപ്പെട്ട പ്രകാരം പൊതുമരാമത്ത് വകുപ്പിൽ നിന്നും പുരാവസ്തു വകുപ്പിൽ നിന്നും ഉള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും അവരുടെ റിപ്പോർട്ട് കലക്ടർക്ക് നൽകിയിട്ടുമുണ്ട്. പ്രസ്തുത വകുപ്പുകളിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം കണ്ടെത്തിയ ഗർത്തത്തിന് പുരാവസ്തു പ്രാധാന്യമില്ലെന്നും മനുഷ്യനിർമിതമല്ലാത്ത പ്രകൃത്യാ ഉള്ള ഗർത്തം ആയതുകൊണ്ട് റോഡ് പ്രവർത്തി പുനരാരംഭിക്കുന്നതിന് തടസ്സമില്ലെന്നും അറിയിച്ചിട്ടുണ്ട്. ഇനി ജില്ലാ കലക്ടറുടെ നിർദ്ദേശ പ്രകാരം പരിസ്ഥിതി വകുപ്പിൽ നിന്നുള്ള വിദഗ്ധർകൂടി പരിശോധിച്ച് അവരുടെ റിപ്പോർട്ട് പ്രകാരം ഗർത്തം വേണ്ട വിധം അടച്ച് റോഡ് പ്രവർത്തിപൂർത്തീകരിക്കാൻ നടപടി സ്വീകരിക്കുമെന്നും കെ സി ജോസഫ് അറിയിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഷേർളി അലക്സാണ്ടർ, വൈസ് പ്രസിഡണ്ട് ഷാജി പുപ്പള്ളി, ചാക്കോ പാലക്കലൊടി, പി സി ഷാജി, ബേബി തോലാനി, ബെന്നി തോമസ്,  ജോൺ പതാപറമ്പിൽ, ടോമി മൂക്കന്നൂർ എന്നിവർ സന്നിഹിതരായിരുന്നു.


Post a Comment

أحدث أقدم

Join Whatsapp

Advertisement