വിദൂര വിദ്യാഭ്യാസത്തിന് അവസരമില്ല
കെ.എസ്.യു സർവകലാശാല ആസ്ഥാനം ഉപരോധിച്ചു
കണ്ണൂർ: സർവകലാശാലയ്ക്കു കീഴിൽ വിദൂര വിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്നതിലുള്ള സർവകലാശാല വീഴ്ച്ചയിൽ പ്രതിഷേധിച്ച് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവകലാശാല ആസ്ഥാനം ഉപരോധിച്ചു.
ഓപ്പൺ യൂണിവേഴ്സിറ്റിക്ക് വേണ്ടി സർക്കാരിറക്കിയ ഓർഡിനൻസിനെ മറയാക്കി സർവകലാശാല അതികൃതർ വിദൂര വിദ്യാഭ്യാസ പ്രവേശനം അട്ടിമറിക്കുകയാണെന്നും ഓർഡിനൻസിലെ വ്യവസ്ഥകൾ സ്റ്റേ ചെയ്ത് ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടുപോലും മുൻ വർഷത്തേതിന് സമാനമായ രീതിയിൽ മാനദണ്ഡങ്ങളിൽ ഇളവുതേടി യു.ജി.സി യെ സമീപിക്കാത്ത സർവകലാശാല
വൈസ് ചാൻസിലറുടെയും സിൻഡിക്കേറ്റിൻ്റേയും നടപടി വിദ്യാർത്ഥി വഞ്ചനയാണെന്നും ആരോപിച്ചായിരുന്നു
കെ.എസ്.യു ഉപരോധം.
ഉപരോധ സമരം ഡി.സി.സി ജനറൽ സെക്രട്ടറി കെ.സി മുഹമദ് ഫൈസൽ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥി താൽപര്യങ്ങൾക്ക് ഒരു വിലയും കൽപ്പിക്കാതെ മികച്ച മാർക്ക് ലഭിച്ചിട്ടും അനുയോജ്യമായ ഉപരി പഠനം നടത്താൻ സാധിക്കാതെ വലയുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയാണ് സർവകലാശാല അതികൃതരുടെ പിടിപ്പുകേടും ദുർവാശിയും മൂലം നഷ്ട്ടപെടുന്നതെന്ന് അദ്ദേഹം കുറ്റപെടുത്തി.
കെ.എസ്.യു ജില്ലാ പ്രസിഡൻ്റ് പി.മുഹമദ് ഷമ്മാസ് അദ്ധ്യക്ഷത വഹിച്ചു.
കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറിമാരായ ഫർഹാൻ മുണ്ടേരി,നവീനത് നാരായണൻ,അൻസിൽ വാഴപ്പള്ളിൽ തുടങ്ങിയവർ നേതൃത്വം നൽകി.
إرسال تعليق