ഇരിട്ടി : ഉളിക്കൽ- അറബി - കോളിത്തട്ട് റോഡ് നിർമ്മാണ പ്രവർത്തിക്കിടെ കേയാപറമ്പിൽ കണ്ടെത്തിയ ഗുഹ മനുഷ്യ നിർമ്മിതമല്ലെന്നും സോയിൽ പൈപ്പിംഗ് പ്രതിഭാസത്തിലൂടെ ഉണ്ടായതാണെന്നും എൻ ഐ ടി വിദഗ്ദ സംഘം . പഠന റിപ്പോട്ട് നൽകിയ ഉടൻ മേഖലയിൽ പ്രവർത്തി തുടരാനുള്ള സാഹചര്യം ഒരുക്കാൻ കഴിയുമെന്നും സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയ സംഘം പറഞ്ഞു.
ഒരു മാസം മുൻപാണ് കേന്ദ്ര റോഡ് ഫണ്ടിൽ ഉൾപ്പെടുത്തി പ്രവർത്തി നടന്നുകൊണ്ടിരിക്കുന്ന ഉളിക്കൽ - അറബി- കോളിത്തട്ട് റോഡിൽ കേയാപറമ്പിൽ വലിയ ഗർത്തം കണ്ടെത്തിയത്. ജിയോളജി, പുരാവസ്തു വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ ഗുഹ മനുഷ്യ നിർമ്മിതമല്ലെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് പ്രദേശം ശനിയാഴ്ച രാവിലെ കോഴിക്കോട് എൻ ഐ ടി യിലെ പ്രൊഫസർ ചന്ദ്രാകരണിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസംഘം പരിശോധന നടത്തുകയായിരുന്നു. സോയിൽ പൈപ്പിംഗ് പ്രതിഭാസമാണ് ഗുഹക്ക് കാരണമായതെന്നും, ശാസ്ത്രീയമായ രീതിയിൽ പ്രദേശം ബലപ്പെടുത്തി റോഡ് നവീകരണം തുടരാൻ കഴിയുമെന്നും എൻ ഐ ടി പ്രൊഫസർ ചന്ദ്രാകരൻ പറഞ്ഞു . അസി. പ്രൊഫസർമാരായ കെ. രംഗസ്വാമി, രഞ്ചിത മേരി വർഗ്ഗീസ്, ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ഷേർളി അലക്സാണ്ടർ , വാർഡ് മെബർ ജെസി ജെയിംസ്, വില്ലേജ് അസിസ്റ്റന്റ് പി.കെ. സതീശൻ, പി ഡബ്ല്യു ഡി ഓവർസിയർ പി. സുനിൽകുമാർ എന്നിവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. പ്രദേശത്തെ 2 വീടുകൾക്ക് ഉൾപ്പെടെയുള്ള ഭീഷണിയിലാണ്. പ്രവർത്തനം സമയബന്ധിതമായി പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് പൊതുമരാമത്ത് അധികൃതരും .
إرسال تعليق