ഇരിട്ടി പായം പുഴക്കരയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കഞ്ചാവ് കണ്ടെത്തി


ഇരിട്ടി: പായം പഴയ തോണിക്കടവിലെ പുഴക്കരയിലാണ് സഞ്ചിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.  പുഴക്കരയിൽ കണ്ടെത്തിയ സഞ്ചി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് ആണെന്ന് മനസ്സിലായത്. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇരിട്ടി പ്രിൻസിപ്പൽ എസ്ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ പൊലീസെത്തി കഞ്ചാവ് കസ്റ്റഡിയിലെടുത്തു.  ഏകദേശം ഒരു കിലോയോളം വരുന്ന കഞ്ചാവാണ് കണ്ടെത്തിയത്.  കഞ്ചാവ് കണ്ടെത്തിയ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഇരിട്ടി പ്രിൻസിപ്പൽ എസ്ഐ ദിനേശൻ കൊതേരി പറഞ്ഞു.

Post a Comment

أحدث أقدم

Join Whatsapp

Advertisement