ആലക്കോട്: പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ പാലക്കയം തട്ട്, ഏഴരക്കുണ്ട് എന്നിവിടങ്ങളിൽ 15 മുതൽ മാത്രമേ സന്ദർശകർക്ക് പ്രവേശനം അനുവദിക്കൂ. പൈതൽമല 16-നും തുറക്കും. ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നത് സംബന്ധിച്ച അറിയിപ്പ് തിങ്കളാഴ്ചയാണ് ബന്ധപ്പെട്ടവർക്ക് ലഭിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ നടത്തുന്നതിനാണ് തീയതി ദീർഘിപ്പിച്ചത്. അറ്റകുറ്റപ്പണികൾ നടത്താനും സുരക്ഷാ സംവിധാനങ്ങളൊരുക്കാനും സമയം ആവശ്യമുണ്ട്. പൈതൽ മലയിലേക്കുള്ള നടപ്പാത മൂടിക്കിടക്കുന്ന കാട് വൃത്തിയാക്കാനും വഴിയിൽ മറിഞ്ഞുവീണിട്ടുള്ള വൻമരങ്ങൾ മുറിച്ചുമാറ്റാനും വനം വകുപ്പിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഈ പ്രവർത്തനങ്ങൾ നടത്തും.
إرسال تعليق