കണ്ണൂരിൽ SDPI പ്രവർത്തകൻ വെട്ടേറ്റു മരിച്ചു



ചിറ്റാരിപറമ്പ് ചുണ്ടയില്‍ എസ് ഡി പി ഐ പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു.കണ്ണവം സ്വദേശി സെയ്ദ് മഹമ്മദ് സലാഹുദ്ദീനാണ് മരിച്ചത്.എബിവിപി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദ് കൊലക്കേസിലെ ഏഴാം പ്രതിയാണ് സലാഹുദ്ദീന്‍.ചൊവ്വാഴ്ച വൈകുന്നേരം 4മണിയോടെ ആയിരുന്നു സംഭവം.കണ്ണവത്തിനടത്തു കൈച്ചേരി എന്ന സ്ഥലത്തായിരുന്നു സംഭവം.കാറില്‍ വരികയായിരുന്ന സലാഹുദ്ദീനെ ബൈക്കില്‍ പിന്തുടര്‍ന്ന സംഘംകാറില്‍ ഇടിക്കുകയായിരുന്നു.കാറ് നിര്‍ത്തി സലാഹുദ്ദീന്‍ പുറത്തിറങ്ങിയപ്പോഴായിരുന്നു അക്രമണം.

Post a Comment

أحدث أقدم

Join Whatsapp

Advertisement