ബഫർ സോൺ പ്രഖ്യാപനം - ഭരണഘടനാവിരുദ്ധം, കർഷൻ്റെ ഒരിഞ്ചു ഭൂമി പോലും വിട്ടുകൊടുക്കില്ല.. അഡ്വ : ബിനോയ് തോമസ് -
ഇരിട്ടി - ഹൈവേകൾ അടക്കം എല്ലാ അടിസ്ഥാന സൗകര്യ വികസനത്തിനും ഭൂമി പൊന്നുംവില കൊടുത്ത് വാങ്ങുന്ന സർക്കാർ കർഷകൻ്റെ ഭൂമി മാത്രം EFL പ്രഖ്യാപിച്ചുംബഫർ സോൺ പ്രഖ്യാപിച്ചും അന്യായമായി കുടിയിറക്ക് നടത്തി കൈവശപ്പെടുത്താൻ ശ്രമിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് രാഷ്ട്രീയ കിസാൻ മഹാ സംഘ് സംസ്ഥാന ജനറൽ കൺവീനർ അഡ്വക്കറ്റ് ബിനോയ് തോമസ് പറഞ്ഞു. കേരള ഇൻഡിപ്പെൻഡൻറ് ഫാർമേഴ്സ് അസോസിയേഷൻ (KIFA ) രാഷ്ട്രീയ കിസാൻ മഹാസംഘുമായി (RKM S)ചേർന്ന് ബഫർ സോണിനെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിനു തുടക്കം കുറിച്ച് ആറളം വന്യ ജീവി സങ്കേതത്തിൻ്റെ ഇരിട്ടിയിലെ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉൽഘാടനം ചെയ്യുകയായിന്നു അദ്ദേഹം. കേരളത്തിലെ 23 വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റും ബഫർസോൺ എന്ന ഓമനപ്പേരിൽ അതീവ പരിസ്ഥിതി ലോല പ്രദേശങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് അപ്രഖ്യാപിത കുടിയിറക്ക് നടത്തുന്നതിന് തുടക്കം കുറിച്ചിരിക്കുകയാണ്.കണ്ണൂർ ജില്ലയിലെ ആറളം,കൊട്ടിയൂർ കോഴിക്കോട്,വയനാട് ജില്ലകളിലെ മലബാർ ഇടുക്കി ജില്ലയിലെ ഇടുക്കി എന്നീ വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള ബഫർസോൺ സംബന്ധിച്ച കേന്ദ്രസർക്കാർ നോട്ടിഫിക്കേഷൻ ഇറക്കി കഴിഞ്ഞിരിക്കുന്നു.ബാക്കി 20 വന്യ ജീവി സങ്കേതങ്ങളുടെ നോട്ടിഫിക്കേഷൻ താമസിയാതെ ഇറങ്ങും കൃഷിക്കും അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ടു പരിസ്ഥിതി ലോല മേഖലയിൽ കടുത്ത നിയന്ത്രണങ്ങളാണ് ഉണ്ടാവുക.കന്നുകാലി വളർത്തൽ,മീൻ കൃഷി,റബ്ബർ ഉൾപ്പെടെയുള്ള തോട്ടവിള കൃഷി എന്നിവ നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യും. കർഷകർക്ക് സ്വന്തം സ്ഥലത്തെ മരങ്ങൾ മുറിക്കുന്നതിനും മലഞ്ചെരിവുകളിൽ വാഴയും,കപ്പയും,ചേനയും ,ഇഞ്ചിയും അടക്കമുള്ള തന്നാണ്ട് കൃഷികളും നിയന്ത്രണവിധേയമാണ്. കാർഷികാവശ്യത്തിന് ഉൾപ്പെടെയുള്ള കിണർ കുളം,ബോർവെല്ലുകൾ തുടങ്ങിയവ കുഴിക്കുന്നതിന് മോണിറ്ററിംഗ് കമ്മിറ്റികൾ അനുമതി നൽകണം. തദ്ദേശവാസികൾക്ക് താമസത്തിനായുള്ള വീട് പണിയുന്നതിനും,വാണിജ്യ ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും,പുതിയറോഡ് നിർമ്മിക്കുന്നതിനും,പഴയ റോഡുകൾ വീതി കൂട്ടുന്നതും, താറിംങ്ങ് നടത്തുന്നതും, ബലപ്പെടുത്തലും നിയന്ത്രിക്കപ്പെട്ടിരിക്കുന്നു.വൈദ്യുതി ലൈനുകൾ വിലക്കുന്നതിനും മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതിനും, ഉച്ചഭാഷണികൾ ഉപയോഗിക്കുന്നതിനും സമ്പൂർണ നിയന്ത്രണങ്ങളാണ് ബഫർ സോണിൽ. വാണിജ്യാടിസ്ഥാനത്തിലുള്ള വാഹന ഗതാഗതം നിയന്ത്രണ വിധേയമാണ്.CNG, LPG ഗ്യാസ് തുടങ്ങിയവ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.ബസ്,ലോറി,ജീപ്പ്, കാർ,ഓട്ടോ എന്നിവ ഓടുന്നതിനും നിയന്ത്രണമുണ്ട്.പ്രദേശത്ത് താമസിക്കുന്ന ആദിവാസി വിഭാഗങ്ങൾ പോലും ഈ നിയന്ത്രണങ്ങൾ പാലിക്കേണ്ടതുണ്ട്.ഇത് 2007 ലെ വനാവകാശ നിയമത്തിൻ്റെ പൂർണ്ണമായ ലംഘനമാണ്.വന്യമൃഗ ശല്യം അടക്കമുള്ള കാരണങ്ങളാൽ കൃഷി ചെയ്യാത്ത ഭൂമിയും 2003-ലെ EFL Act പ്രകാരം ഒരു രൂപ പോലും കർഷകന് നഷ്ടപരിഹാരം നൽകാതെ ഏറ്റെടുത്ത ഭൂമിയും ഈ ഉത്തരവ് പ്രകാരം സർക്കാരിലേക്ക് പിടിച്ചെടുക്കുകയും വനമായി മാറ്റുകയും ചെയ്യും. എന്തൊക്കെ നിയന്ത്രണങ്ങളാണ് ഉണ്ടാവുക എന്ന് ഉദ്യോഗസ്ഥൻമാർ അദ്ധ്യക്ഷൻമാരായ മോണിറ്ററിംങ്ങ് കമ്മിറ്റികൾ കാലാകാലങ്ങളിൽ നിശ്ചയിക്കുമെന്നാണ് നോട്ടിഫിക്കേഷനിൽ പറയുന്നത്. ഉദ്യോഗസ്ഥന്മാർക്ക് മൃഗീയ ഭൂരിപക്ഷമുള്ള കർഷക, ജനപ്രതിനിധികളുടെ പങ്കാളിത്തം നാമമാത്രമായ മോണിറ്ററിംങ്ങ് കമ്മിറ്റിയിൽ കർഷകരുടേയും സാമാന്യ ജനങ്ങളുടേയും താൽപര്യം ബലികഴിക്കപ്പെടും എന്നുറപ്പാണ്. ഒരു കാരണവശാലും കർഷകരെ കുടിയിറക്കാൻ അനുവദിക്കില്ലന്നും അദ്ദേഹം പറഞ്ഞു.
ബഫർ സോൺ പ്രഖ്യാപന ഉത്തരവ് പിൻവലിക്കെണ മെന്നാവശ്യപ്പെട്ട് 23 ബഫർ സോണിൽ നിന്നും പതിനായിരം ഇ മെയിൽ വീതം അയക്കുന്നതിൻ്റെ സംസ്ഥാനതല ഉൽഘാടനം കിഫ സംസ്ഥാന ജനറൽ സിക്രട്ടറി ശ്രീ ജിൻ്റോ ജയിം സിന് കത്ത് കൈമാറിക്കൊണ്ട് ആറളം പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റയ്ഹാനത്ത് സുബി നിർവ്വഹിച്ചു. കിഫ ജില്ല പ്രസിഡണ്ട് ജിജി മുക്കാട്ടുകാവുങ്കൽ അദ്ധ്യക്ഷത വഹിച്ചു വിവിധ കർഷക സംഘsനാ നേതാക്കളായ ജയിംസ് പന്ന്യാംമാക്കൽ, ജോർജ് കുംബ്ലാനി ഹംസ പുല്ലാട്ടിൽ ജോണി വിളയാനിക്കൽ തുടങ്ങിയവർ സംസാരിച്ചു സജു പാറശ്ശേരി സ്വാഗതവും സുരേഷ് കുമാർ ഓടാപ്പന്തിയിൽ നന്ദിയും പറഞ്ഞു

إرسال تعليق