കാർഷിക ബില്ലിനെതിരെ കെ.സി.വൈ. എം നിൽപ്പ് സമരം സംഘടിപ്പിക്കും





കേന്ദ്രസര്‍ക്കാര്‍ ശബ്ദവോട്ടോടെ പാസാക്കിയ ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്സ് ഓഡിനന്‍സ് 2020, ഫാര്‍മേഴ്സ് എഗ്രിമെന്‍റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ഓഡിനന്‍സ്, എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് ഓഡിനന്‍സ് എന്നീ കാര്‍ഷിക പരിഷ്കാര ബില്ലുകള്‍ക്കെതിരെ കെ. സി.വൈ.എം തലശേരി അതിരൂപതയുടെ നേതൃത്വത്തിൽ ഒക്ടോബർ -2 ഗാന്ധി ജയന്തി ദിനത്തിൽ കർഷക സംരക്ഷണ ദിനമായി ആചരിക്കും..കർഷകരെ ദുരിതത്തിലേക്ക് തള്ളിവിടുന്ന ബില്ലിനെതിരെ അതിരൂപതയിലെ 16 മേഖല, യൂണിറ്റ് തലങ്ങളിൽ  കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക്  മുൻപിൽ നിൽപ്പ്  സമരം സംഘടിപ്പിക്കും.വിവിധ മേഖലകളിലായി നടക്കുന്ന സമരത്തിന് കെ.സി.വൈ.എം തലശേരി അതിരൂപത ഡയറക്ടർ ഫാ ജിൻസ് വാളിപ്ലാക്കൽ, അതിരൂപത പ്രസിഡന്റ്‌ വിപിൻ മാറുകാട്ടുകുന്നേൽ, സി. പ്രീതി മരിയ, അമൽ ജോയി കൊന്നക്കൽ,നീന ബേബി,ടോണി ജോസഫ്, സനീഷ് പാറയിൽ,ജിൻസ് മാമ്പുഴക്കൽ,ഐശ്വര്യ. കെ,ജിതിൻ മുടപ്പാല, എബിൻ കുമ്പുക്കൽ, ചിഞ്ചു വി.ജെ എന്നിവർ നേതൃത്വം നൽകും.

Post a Comment

أحدث أقدم

Join Whatsapp

Advertisement