കളഞ്ഞു കിട്ടിയ പണം തിരിച്ചു നല്‍കി മണിക്കടവിലെ അലന്‍ തേനംകാല യുവാവ് മാതൃകയായി
Sep 24, 2020
മണിക്കടവ്: കളഞ്ഞു കിട്ടിയ പണം തിരിച്ചു നല്‍കി യുവാവ് മാതൃകയായി. എയ്ഞ്ചല്‍ കാറ്ററിംഗ് എന്ന സ്ഥാപനം നടത്തുന്ന മണിക്കടവിലെ അലന്‍ തേനംകാലയാണ് മാതൃകയായത്. മാതൃകാ പ്രവര്‍ത്തനം നടത്തിയ അലനെ മണിക്കടവ് മാതൃവേദി യുണിറ്റ് ആദരിച്ചു. മണിക്കടവ് അസിസ്റ്റന്‍റ് വികാരി. ഫാ. കെല്‍വിന്‍ ഒലികുന്നേല്‍ അലനെ പൊന്നാട അണിയിച്ച്് ആദരിച്ചു. കളഞ്ഞുകിട്ടിയ കുടിയാന്‍മല സ്വദേശിയുടെ 20,000 രൂപയാണ് അലന്‍ തിരിച്ചു കൊടുത്തത്. മണിക്കടവ് ഇടവക വാട്്‌സ്ആപ് ഗ്രൂപ്പില്‍ മെസേജ് വഴിയാണ് ഉടമസ്ഥനെ കണ്ടെത്തിയത്.

Post a Comment