കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ ജനദ്രോഹ നടപടികൾക്കെതിരെ യൂത്ത് കോൺഗ്രസ്‌ പൈസക്കരി യൂണിറ്റ് പ്രധിഷേധജ്വാല സംഘടിപ്പിച്ചു..




കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ ജനദ്രോഹ നടപടികൾക്കെതിരെ യൂത്ത് കോൺഗ്രസ്‌ പൈസക്കരി യൂണിറ്റ് പ്രധിഷേധജ്വാല സംഘടിപ്പിച്ചു..

കേന്ദ്രത്തിന്റെ കർഷക വിരുദ്ധ നടപടികളുടെ തുടർച്ച എന്നോണം കഴിഞ്ഞ ദിവസങ്ങളിൽ രാജ്യ സഭയിലും, ലോക്സഭയിലും അടക്കം പ്രതിപക്ഷ MPമാരുടെ പ്രധിഷേധങ്ങളുടെ നടുവിലും കർഷക ബില്ല് പാസ്സാക്കിയ കിരാത നടപടികൾക്കെതിരെ ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം യൂത്ത് കോൺഗ്രസ്‌ പൈസക്കരി യൂണിറ്റ് പന്തം കൊളുത്തി പ്രകടനവും അതിനെ തുടർന്ന് കർഷക ബിൽ കോപ്പി കത്തിച്ചുകൊണ്ട് കർഷക ജനതയ്ക്ക് ഐക്യദാർട്യം പ്രകടിപ്പിച്ചു.
കുത്തക മുതലാളിമാരായ അംബാനി ഗ്രൂപ്പ്, അദാനി ഗ്രൂപ്പ്‌ എന്നിവരുടെ കൂട്ടിക്കൊടുപ്പുകാരായി മോദി സർക്കാർ മാറുകയാണെന്നും അതിന് കർഷക ജനതയുടെ അന്നത്തിൽ കൈ ഇട്ടു വരാൻ അവർക്ക് അവസരം ഉണ്ടാക്കികൊടുക്കുകയുമാണ് കർഷക ബിൽ പാസ്സാക്കിയതിലൂടെ മോദി സർക്കാർ ചെയ്യുന്നതെന്ന് കെ.എസ്.യൂ ജില്ലാ സെക്രട്ടറി അൻസിൽ വാഴപ്പള്ളി പ്രധിഷേധജ്വാല ഉൽഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. കേരള സർക്കാർ മലയാളികളെ ക്വാറന്റൈൻ നൽകി കൊള്ളയടിക്കുമ്പോൾ, കേന്ദ്ര സർക്കാർ രാജ്യത്തിന്റെ അങ്ങോളമിങ്ങോളമുള്ള സാധാരണക്കാരായ കർഷക ജനതയെ കൊള്ളയടിക്കുന്നതിനും, അവരെ ആത്മഹത്യയിലേക്ക് വരെ തള്ളിയിടാൻ പ്രാപ്തമായ ജനദ്രോഹ ബില്ലുകൾ പാസ്സാക്കി രാജ്യമെമ്പാടുംമുള്ള കർഷകരെ വെല്ലുവിളിയ്ക്കുകയാണെന്നു  ജിനു വലക്കമറ്റത്തിൽ അഭിപ്രായപ്പെട്ടു, പ്രിൻസ് കോയിക്കൽ, അനു മഞ്ഞാനയിൽ, ജിബിൻ കളരിക്കൽ, എബിൻ വലിയകാലയിൽ എന്നിവർ സംസാരിച്ചു. ഡാനിഷ് പാറക്കൽ, ആൽബിൻ പാറക്കൽ, മാത്യു കോയിക്കൽ, ജോർട്ടിൻ ജെയിംസ്, അലൻ നെല്ലംകുഴിയിൽ, ബിബിൻ കോയിക്കൽ, ജെഫിൻ കൊച്ചുമല, അമൽ തങ്കച്ചൻ മുതലായവർ നേതൃത്വം നൽകി...

Post a Comment

أحدث أقدم

Join Whatsapp

Advertisement