ഉളിക്കൽ പഞ്ചായത്തിലെ കണ്ടൈന്റ്മെന്റ് സോണുകളിൽ നാളെ മുതൽ പോലീസ് നിരീക്ഷണം ശക്തമാക്കാൻ തീരുമാനം...

*




കണ്ടൈന്റ് മെന്റ് സോണുകളിൽ  നാളെ മുതൽ പോലീസ് നിരീക്ഷണം ശക്തമാക്കും.......

*ഉളിക്കൽ:*

ഉളിക്കൽ പഞ്ചായത്തിലെ കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചിട്ടുള്ള വാർഡുകൾ ഉൾപ്പെട്ട കണ്ടൈന്റ് മെന്റ് സോണുകളിൽ നാളെ മുതൽ പോലീസ് പരിശോധന കർശനമാക്കും. പ്രധാനമായും പഞ്ചായത്തിൽ ഇതുവരെയായി  സ്ഥിരീകരിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും കൂടുതൽ കേസുകളാണ് ഏഴൂർ വാർഡായ പതിനാലാം വാർഡിൽ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഏഴൂർ വാർഡുമായി ബന്ധപ്പെടുന്ന എല്ലാ സഞ്ചാര മേഖലയും പൂർണമായും, പോലീസും, ആരോഗ്യ വകുപ്പും ചേർന്ന് അടച്ചിരിക്കുകയാണ്.  വാർഡിലെ ജനങ്ങളുടെ ആവശ്യ സാധനങ്ങൾ വളണ്ടിയർ മാരെ ഉപയോഗിച്ച് വീടുകളിൽ എത്തിക്കും. മാത്രമല്ല ഈ വാർഡിലും റോഡ് അടച്ചിട്ടുള്ള സ്ഥലങ്ങളിലും പോലീസ് നിരീക്ഷണം നാളെ മുതൽ ഉണ്ടായിരിക്കുന്നതാണ് . കൂടുതൽ പ്രശ്ന ബാധിതമായ് ഏഴൂർ വാർഡിലുള്ളവർ അതീവ ജാഗ്രത പുലർത്തേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement