പൊതുവഴിയിൽ വെച്ചു കളഞ്ഞു കിട്ടിയ തുക ഉടമസ്‌ഥന് തിരികെ നൽകി മാട്ടറ സ്വദേശി അഭിലാഷ് ആനന്ദൻ മാതൃകയായി..





_19 Sep 2020_

ഉളിക്കൽ:മാട്ടറ സ്വദേശിയും ഇന്റീരിയർ ഡിസൈനറും ആയ അഭിലാഷ് ആനന്ദൻ ആണ് പൊതു വഴിയിൽ വെച്ചു വീണ് കിട്ടിയ തുക ഉടമസ്‌ഥനെ കണ്ടെത്തി തിരികെ നൽകി മാതൃകയായത്. 

ചെമ്പേരി ഫൊറോനാ ദേവാലയത്തിന് സമീപത്തെ റോഡിൽ നിന്നും അഭിലാഷിന് ലഭിച്ച തുക അദ്ദേഹം പള്ളി വികാരിയെ ഏൽപ്പിക്കുക ആയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പണം നഷ്ട്ടപ്പെട്ട സ്വദേശ വാസിയായ കുര്യാക്കോസിന് പണം കൈമാറി.

അഭിലാഷിന്റെ സത്യസന്ധതയെ ചെമ്പേരി ഇടവകാ സമൂഹവും വ്യാപാരി സംഘടനയും ഉപഹാരം നൽകി ആദരിച്ചു


Post a Comment

Previous Post Next Post

Join Whatsapp

Advertisement