കർഷക ബില്ലിനെതിരെ കെ.പി.സി.സി. ആഹ്വാന പ്രകാരം ഉളിക്കൽ മണ്ഡലം കമ്മിറ്റി ഉളിക്കൽ പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സമരം നടത്തി...




കർഷക ബിൽ: കർഷകർക്ക് വൻ ദുരന്തമുണ്ടാക്കും: അഡ്വ.സജീവ് ജോസഫ്

കർഷക ബിൽ നടപ്പിലാക്കിയാൽ വൻ ദുരന്തമാണ് കർഷകജനതയെ കാത്തിരിക്കുന്നത്. 
അദാനി ,അംബാനിമാരുടെ അടിമകളായി  'ജോലിക്ക് കൂലി ഭക്ഷണം' കിട്ടിയിരുന്ന പഴയ ഫ്യൂഡൽ പ്രഭുക്കളുടെ കാലഘട്ടത്തിലേക്കാണ് നരേന്ദ്ര മോദി ഇന്ത്യയെ കൊണ്ടു പോകുന്നത്.

കർഷക ബില്ലിനെതിരെ കെ.പി.സി.സി. ആഹ്വാന പ്രകാരം ഉളിക്കൽ മണ്ഡലം കമ്മിറ്റി ഉളിക്കൽ പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് ജോസഫ് ആഞ്ഞിലിത്തോപ്പിൽ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് മെമ്പർ ലിസമ്മ ബാബു, രാജു പതിയിൽ, എം.സി. ബീരാൻകുട്ടി, അബിൻ വടക്കേക്കര തുടങ്ങിയവർ പ്രസംഗിച്ചു....

Post a Comment

أحدث أقدم

Join Whatsapp

Advertisement