പയ്യാവൂർ : വഞ്ചിയത്ത് കാട്ടാനയിറങ്ങി വ്യാപകമായി കൃഷിയിടങ്ങൾ നശിപ്പിച്ചു.കുറെ ദിവസങ്ങളായി ഇവിടെ കാട്ടാനശല്യം രൂക്ഷമാണ്.മൊയ്തീൻ ചൂളിയാട്, ചാക്കോ വഴുതനപ്പള്ളി, ജോണി മൂക്കൻമാക്കൽ,മേരി ഈട്ടിയ്ക്കൽ,ജോസ് മൂക്കൻമാക്കൽ ,സണ്ണി തോപ്പിൽ , ജോസ് ചോലംകരി,ജോസ് കിഴക്കയിൽ,ടോമി മൂക്കൻമാക്കൽ,ഖാലിദ് ഇരിക്കൂർ എന്നിവരുടെ കൃഷിയിടങ്ങളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത് . കൃഷിയിടം നശിച്ചവർക്ക് അടിയന്തിര ധനസഹായം നൽകണമെന്നും വന്യമൃഗശല്യം തടയുന്നതിനു വൈദ്യുതലൈൻ പുനർ സ്ഥാപിക്കണമെന്നും സ്ഥലം സന്ദർശിച്ച കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു . ജോഷി കണ്ടത്തിൽ,ഏരുവേശി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജോസ് പരത്തനാൽ,കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സോജൻ കാരാമയിൽ , ജോസഫ് കൊട്ടുകാപ്പള്ളിൽ,ടെസി ഇമ്മാനുവൽ , അനൂപ് തോപ്പിൽ എന്നിവർ സ്ഥലം സന്ദർശിച്ചു.
News : Thomas A T Ayyamkanal

إرسال تعليق