11-09-2020
ഹൈദരാബാദ്:സ്വാമി അഗ്നിവേശ് (80) അന്തരിച്ചു. കരളിന് രോഗം ബാധിച്ച് ദില്ലി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയിരുന്നു മരണം.
ആര്യ സമാജം നേതാവായിരുന്ന അഗ്നിവേശിന് സംഘ്പരിവാർ വിരുദ്ധ നിലപാടുകൾ തുറന്നു പറഞ്ഞതിന് വ്യാപക അക്രമം നേരിട്ടിരുന്നു. ഹരിയാനയിൽ നിന്നുള്ള മുൻ എം.എൽ.എ ആയിരുന്നു. ആര്യ സമാജം തത്വങ്ങൾ ഉൾക്കൊണ്ടുകൊണ്ട് 1970ൽ ‘ആര്യ സഭ’ പാർട്ടി രൂപീകരിച്ചിരുന്നു. അഭിഭാഷകൻ കൂടിയായിരുന്ന അദ്ദേഹം സാമൂഹിക-രാഷ്ട്രീയ വിഷയങ്ങൾ ഇടപെട്ട് ദേശീയ ശ്രദ്ധ ആകർഷിച്ചിരുന്നു.

إرسال تعليق