കേന്ദ്ര ഗവൺമെന്റ് കർഷ വിരുദ്ധ ബില്ല് പിൻവലിക്കുക എന്ന് ആവശ്യപ്പെട്ട് എരുവേശി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനവും ധർണയും നടത്തി.:




കേന്ദ്ര ഗവൺമെന്റ് കർഷ വിരുദ്ധ നിയമം: കോൺഗ്രസ് പ്രതിഷേധ പ്രകടനവും ധർണയും നടത്തി.

പയ്യാവൂർ: കേന്ദ്ര ഗവൺമെന്റ് പാസാക്കിയ കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ ഏരുവേശ്ശി മണ്ഡലം കോൺഗ്രസ് കമ്മറ്റി ചെമ്പേരി ടൗണിൽ പ്രകടനവും തുടർന്ന് പോസ്റ്റ് ഓഫീസിന് മുൻപിൽ ധർണയും നടത്തി.ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ നിന്നും ഒഴിവാക്കുക,കാർഷിക കടങ്ങൾ എഴുതി തള്ളുക, വന്യമൃഗ ശല്യം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കുക, കർഷക വിരുദ്ധ ബിൽ പിൻവലിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് നൂറ് കണക്കിന്‌ പ്രവർത്തകർ ധർണാ സമരത്തിൽ പങ്കെടുത്തു.ധർണ ഡി സി സി സെക്രട്ടറി ബേബി ഓടംപള്ളി ഉദ്ഘാടനം ചെയ്തു.ഏരുവേശ്ശി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്  ജോസ് പരത്തനാൽ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് ജോസഫ് ഐസക്ക്, ജോസഫ് കൊട്ടുകാപ്പള്ളി, സോജൻ കാരാമയിൽ , പൗളിൻ കാവനാടി, ജോണി മുണ്ടക്കൽ, ജോൺസൺ പുലിയുറുമ്പിൽ ,ഗംഗാധരൻ കായിക്കൽ, ടെസ്സി ഇമ്മാനുവൽ,കുര്യാക്കോസ് പുതിയേടത്ത്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.

News Report :Thomas A T Ayyamkanal

Post a Comment

Previous Post Next Post

Join Whatsapp

Advertisement