ലോക സമാധാന ദിനത്തോടനുബന്ധിച്ച് ഇന്റർ കോളേജ് ഡിബേറ്റ്‌ മത്സരം സംഘടിപ്പിച്ചു




ലോക സമാധാന ദിനത്തോടനുബന്ധിച്ച് ഇന്റർ കോളേജ് ഡിബേറ്റ്‌ മത്സരം സംഘടിപ്പിച്ചു


പയ്യാവൂർ: ലോകസമാധാന ദിനത്തിന്റെ ഭാഗമായി പീസ് ആൻഡ് ഹാർമണി ഫൗണ്ടേഷനും പി.കെ.എം കോളേജ് ഓഫ് എഡ്യൂക്കേഷനും ചേർന്ന് ഇന്റർ കോളേജ് ഓൺലൈൻ ഡിബേറ്റ്‌ മത്സരം 'ഷെയ്പ്പിംഗ് പീസ് ടുഗദർ' സംഘടിപ്പിച്ചു.ഏകതാ പരിഷത്ത് ഇൻറർനാഷണൽഫൗണ്ടർ ഡോ. പി.വി രാജഗോപാൽ വെബിനാർ ഉദ്ഘാടനം ചെയ്തു. ലോകസമാധാന പ്രവർത്തകരായപീസ് ചാനൽ ഡയറക്ടറും, നാഗാലാ‌ൻഡ്  എൻഇഐഎസ്എസ്ആർ പ്രിൻസിപ്പാളുമായ ഡോ സി. പി. ആന്റോ,പീസ് ആൻഡ് ഹാർമണി ഫൌണ്ടേഷൻ ഫൗണ്ടർഡോ. സ്കറിയ കല്ലൂർ,പീസ് ആൻഡ്  ഹാർമണി ഫൗണ്ടേഷൻ ജോയിൻ ഡയറക്ടറും, പികെഎം പീസ് ബിൽഡേഴ്സ്  ഫോറത്തിന്റെ കോർഡിനേറ്ററുമായ സിസ്റ്റർ കരോളിൻ,സ്റ്റുഡൻറ് കോഡിനേറ്റർ ആശിഷ് ശശീന്ദ്രൻതുടങ്ങിയവർ പ്രസംഗിച്ചു. ബാംഗ്ലൂര്‍, നാഗാലാൻഡ്, മേഘാലയ , ഭോപ്പാൽ എന്നിവിടങ്ങളിലുള്ള സമാധാന പ്രവർത്തകർ, വിവിധ കോളേജുകളിലെ  അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ വെബിനാറിൽ പങ്കെടുത്തു . അഞ്ചു കോളേജുകളിൽ നിന്നായി വിദ്യാർത്ഥികൾ പങ്കെടുത്ത ഡിബേറ്റ്‌ മത്സരത്തിൽ മടമ്പംപികെഎം  കോളേജ് ഓഫ് എഡ്യൂക്കേഷൻ അധ്യാപക വിദ്യാർത്ഥി ജോമൽ ജോസ്, മികച്ച സപ്പോർട്ടറായും,പേരാവൂർ മലബാർ ബിഎഡ് ട്രെയിനങ്ങ് കോളേജിലെ കെ.എം അശ്വതി മികച്ച ഒപ്പോസറായും തെരഞ്ഞെടുക്കപ്പെട്ടു.

News Report : Thomas A T Ayyamkanal

Post a Comment

أحدث أقدم

Join Whatsapp

Advertisement