പ്രിയദർശിനി കൾച്ചറൽ സെന്റർ ആഭിമുഖ്യത്തിൽ പുത്തേട്ട് സെബാസ്റ്റ്യൻ പത്തൊമ്പതാമത് ചരമദിനം ആചരിച്ചു




ഉളിക്കൽ: പ്രിയദർശിനി കൾച്ചറൽ സെന്റർ ആഭിമുഖ്യത്തിൽ പുത്തേട്ട് സെബാസ്റ്റ്യൻ പത്തൊമ്പതാമത് ചരമദിനം ആചരിച്ചു.അനുസ്മരണയോഗം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസമ്മ ബാബു ഉദ്ഘാടനം ചെയ്തു. കൾച്ചറൽ സെൻ്റർ പ്രസിഡണ്ട് കളരിക്കൽ തങ്കച്ചൻ അധ്യക്ഷത വഹിച്ചു. ഷാജി മറ്റത്തിൽ  സ്വാഗതം പറഞ്ഞു. യോഗത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ദിലീപ് മാത്യു, ഷിനോജ് കൂനം മാക്കൽ,   ജിൻ്റോ ചിറ്റേക്കാട്ട്, എം. മർജാൻ പേരട്ട, ബാബു കൂനം മാക്കൽ  ,റോയി പുളിക്കൽ എന്നിവർ സംസാരിച്ചു, സ്മിത കൊട്ടാരത്തിൽ നന്ദി പറഞ്ഞു.

Post a Comment

أحدث أقدم

Join Whatsapp

Advertisement