ആലപ്പുഴ: കേരളത്തിലെ ഹൈസ്‌കൂൾ, സെക്കൻഡറി വിദ്യാർഥികൾക്ക് കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് സംസ്ഥാന തല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. കോവിഡ് മഹാമാരി കാരണം ഈ വർഷം ഓൺലൈൻ ആയി പ്രജ്ഞ-2020 എന്ന പേരിലാണ് മത്സരം. ക്വിസ് മത്സരത്തിന്റെ വിഷയം 70 ശതമാനം പൊതു വിജ്ഞാനവും 30 ശതമാനം ഗാന്ധിജിയും ഖാദിയും ഇന്ത്യൻ സ്വാതന്ത്ര്യ സമരവും എന്നതാണ്. കേരളത്തിലെ സർക്കാർ- എയിഡഡ്- ആൺ എയിഡഡ് സ്‌കൂളുകളിലെ 8 മുതൽ 12 വരെ ക്ലാസിലെ കുട്ടികൾക്ക് പങ്കെടുക്കാം.താൽപര്യമുള്ള വിദ്യാർഥികൾ secretarykkvib@gmail.com ഇ-മെയിൽ ഐ.ഡിയിൽ മുൻകുട്ടി പേര് രജിസ്റ്റർ ചെയ്യണം. 2020 സെപ്റ്റംബർ 30ന് രാവിലെ 11ന് സ്‌ക്രീനിങിന് വേണ്ടിയുള്ള ചോദ്യങ്ങളും ഉത്തരക്കടലാസിന്റെ മാതൃകയും നിബന്ധനകളും www.kkvib.org എന്ന ബോർഡിന്റെ സൈറ്റിൽ അപ് ലോഡ് ചെയ്യും. ഒരു ടീമിൽ ഒരു കിട്ടി മാത്രം മതിയാകും. ഉത്തരക്കടലാസിൽ കുട്ടിയുടെ പേര്, വിലാസം, ഫോൺ നമ്പർ,ഇ-മെയിൽ. സ്‌കൂളിന്റെ പേര്, ക്ലാസ് മുതലായവ രേഖപ്പെടുത്തണം. സെപ്റ്റംബർ 30ന് രാവിലെ 11 മുതൽ 11.30 വരെ ഉത്തരപേപ്പർ iokkvib@gmail.com എന്ന ഐ.ഡിയിൽ ഇ-മെയിൽ ചെയ്യണം. അവ പരിശോധിക്കുകയും കൂടുതൽ മാർക്ക് നേടുന്ന ആറുപേരെ ഫൈനലിലേക്ക് തിരഞ്ഞെടുക്കകയും ചെയ്യും. ഒരു സ്‌കൂളിൽ നിന്നും ഒന്നിലധികം മത്സരാർഥികളുണ്ടായാൽ ആദ്യം ഉത്തരം ഇ-മെയിൽ ചെയ്യുന്ന കുട്ടിയെ പരിഗണിക്കുന്നതും മറ്റ് കുട്ടികളുടെ ഉത്തരക്കടലാസ് അസാധുവാക്കുന്നതുമാണ്. ഉയർന്ന മാർക്കുകളിൽ ആറാം സ്ഥാനം വരെ ടൈ വന്നാൽ ആദ്യം ഉത്തരം മെയിൽ ചെയ്ത കുട്ടിയെ പരിഗണിക്കും. ഫൈനൽ മത്സരം ഒക്ടോബർ ഏഴിന് രാവിലെ 11ന് ഖാദി കോൺഫറൻസ് ഹാളിൽ തയ്യാറാക്കുന്ന ഓൺലൈൻ ക്രമീകരണങ്ങളിലുടെ നടത്തും. ഒന്ന്, രണ്ട്, മൂന്ന് സമ്മാനം യഥാക്രമം 5001 ,3001 , 2001 രൂപ എന്നീ ക്രമത്തിലാണ്. കൂടാതെ സർട്ടിഫിക്കറ്റും ഒന്നാം സമ്മാനം നേടുന്ന സ്‌കൂളിന് എവർറോളിങ് ട്രോഫിയും നൽകും. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും വിജയികൾക്ക് അവരുടെതായ സർട്ടിഫിക്കറ്റും അയച്ചു കൊടുക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447271153. ഗ്രാന്‍ഡ് മാസ്റ്റര്‍ ഡോ.ജി.എസ്.പ്രദീപ് ക്വീസ് മത്സരം നയ്ക്കും.

إرسال تعليق