പയ്യാവൂർ: പൊന്നുംപറമ്പ് -കാക്കത്തോട് റോഡിൻറെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ധർണ നടത്തി. നാരായണ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പയ്യാവൂർ പഞ്ചായത്തിലെ കണ്ടകശ്ശേരി വാർഡിലെ നാട്ടുകാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. വർഷങ്ങളായി നാട്ടുകാർ ഇതുസംബന്ധിച്ച് അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല ഈ റോഡിൻറെ 400 മീറ്ററോളം വരുന്ന ഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. റോഡിൻറെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച ജനകീയ കമ്മിറ്റിയാണ് ധർണ നടത്തിയത്. പ്രസിഡണ്ട് ജോൺസൺ, കൺവീനർ ഡെന്നി, ജോയിൻ സെക്രട്ടറി പ്രദീപ് കുമാർ എന്നിവർ പങ്കെടുത്തു..

إرسال تعليق