13 Sep 2020
ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം അരക്കോടിയിലേക്ക് കുതിക്കുന്നു. കേന്ദ്രസർക്കാരും ജോണ്സ്ഹോപ്കിൻസ് സർവകാശാലയും വേൾഡോമീറ്ററും നൽകുന്ന കണക്കുകൾ പ്രകാരം രാജ്യത്ത് 4,751,788 പേർക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്.
78,614 പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തു. 3,699,298 പേർ രോഗമുക്തി നേടി.ലോകത്ത് ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്കയാണ് ഒന്നാമത്. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക, ഉത്തർപ്രദേശ്, ഡൽഹി, പശ്ചിമബംഗാൾ, ബിഹാർ, തെലങ്കാന, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിലുള്ളത്.
മഹാരാഷ്ട്രയിൽ 10 ലക്ഷത്തിനു മുകളിലും ആന്ധ്രയിൽ അഞ്ചരലക്ഷത്തിനടത്തും കോവിഡ് ബാധിതരുണ്ട്. തമിഴ്നാട്ടിലെ കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തോട് അടുക്കുകയാണ്. കർണാടകയിലും നാല് ലക്ഷത്തിലേറെപ്പേർക്ക് വൈറസ് ബാധയുണ്ട്.
ഉത്തർപ്രദേശ് ഡൽഹി എന്നിവിടങ്ങളിൽ രണ്ടു ലക്ഷത്തിലേറപ്പേർക്ക് വൈറസ് ബാധിച്ചപ്പോൾ ഡൽഹി, പശ്ചിമബംഗാൾ, ബിഹാർ, തെലങ്കാന, ഒഡീഷ, അസം, ഗുജറാത്ത്, കേരളം എന്നീ സംസ്ഥാനങ്ങളിൽ ഒരു ലക്ഷത്തിനു മുകളിലാണ് കോവിഡ് ബാധിതരുടെ എണ്ണം.
മഹാരാഷ്ട്രയും തമിഴ്നാടും കർണാടകവുമാണ് മരണ നിരക്കിൽ മുന്നിലുള്ള സംസ്ഥാനങ്ങൾ. ആദ്യ ഏഴ് സ്ഥാനങ്ങളിലുള്ള സംസ്ഥാനങ്ങളിൽ (മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക, ഉത്തർപ്രദേശ്, ഡൽഹി, പശ്ചിമബംഗാൾ) വൈറസ് ബാധയേത്തുടർന്നുള്ള മരണനിരക്ക് ദിനംപ്രതി ഉയരുന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

إرسال تعليق