പൊരുതി നോക്കുക പോലും ചെയ്യാതെ ചെന്നൈ; ഡല്‍ഹി ക്യാപ്പിറ്റല്‍സിന് 44 റണ്‍സ് ജയം




പൊരുതി നോക്കുക പോലും ചെയ്യാതെ ചെന്നൈ; ഡല്‍ഹി ക്യാപ്പിറ്റല്‍സിന് 44 റണ്‍സ് ജയം

25.09.2020

ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെ 44 റൺസിന് തകർത്ത് ഡൽഹി ക്യാപ്പിറ്റൽസ് സീസണിലെ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡൽഹി ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈക്ക് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 131 റൺസെടുക്കാനേ സാധിച്ചുള്ളൂ. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും വിജയത്തിലേക്കെന്ന തോന്നലുയർത്താൻ ചെന്നൈ ടീമിന് സാധിച്ചില്ല. ചെന്നൈയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്.

176 റൺസ് പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിരയിലെ ഓപ്പണർമാരായ മുരളി വിജയ് (10), ഷെയ്ൻ വാട്ട്സൺ (14) എന്നിവരും റുതുരാജ് ഗെയ്ക്വാദും (5) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി.

പിന്നീട് ഫാഫ് ഡൂപ്ലെസിസും കേദാർ ജാദവും ചേർന്ന് നാലാം വിക്കറ്റിൽ 54 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 21 പന്തിൽ നിന്ന് 26 റൺസെടുത്ത ജാദവിനെ വിക്കറ്റിനു മുന്നിൽ കുരുക്കി നോർഹെയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

35 പന്തിൽ നിന്ന് നാലു ഫോറുകൾ സഹിതം 43 റൺസെടുത്ത ഡൂപ്ലെസിയാണ് ചെന്നൈ നിരയിലെ ടോപ് സ്കോറർ. മത്സരത്തിനിടെ താരം ഐ.പി.എല്ലിൽ 2000 റൺസ് തികയ്ക്കുകയും ചെയ്തു.

ധോനി 12 പന്തിൽ നിന്ന് 15 റൺസെടുത്ത് മടങ്ങി. രവീന്ദ്ര ജഡേജ ഒമ്പത് പന്തിൽ 12 റൺസെടുത്തു. ധോനി 12 പന്തിൽ നിന്ന് 15 റൺസെടുത്ത് മടങ്ങി. രവീന്ദ്ര ജഡേജ ഒമ്പത് പന്തിൽ 12 റൺസെടുത്തു. ഡൽഹിക്കായി കാഗിസോ റബാദ മൂന്നു വിക്കറ്റ് വീഴ്ത്തി. ആന്റിച്ച് നോർഹെ രണ്ടു വിക്കറ്റെടുത്തു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡൽഹി അർധ സെഞ്ചുറി നേടിയ യുവതാരം പൃഥ്വി ഷായുടെ മികവിലാണ് 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement