DYFI ഇരിട്ടി ബ്ലോക്ക് കമ്മിറ്റി രാജ്യാന്തര വോളി താരം അനഘക്ക് നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ dyfi അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ്‌ റിയാസ് കൈമാറി.




ഇരിട്ടി: Dyfi കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഇരിട്ടി ബ്ലോക്ക് കമ്മിറ്റി രാജ്യാന്തര വോളി താരം അനഘക്ക് നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ dyfi അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ്‌ റിയാസ് കൈമാറി. 
 Dyfi ബ്ലോക്ക് സെക്രട്ടറി അഡ്വ. കെ ജി ദിലീപ് സ്വാഗതം പറഞ്ഞ പരിപാടിയിൽ സംഘാടക സമിതി ചെയർമാൻ അഡ്വ. ബിനോയ്‌ കുര്യൻ അധ്യക്ഷത വഹിച്ചു. Dyfi സംസ്ഥാന ജോ. സെക്രട്ടറിയും ജില്ലാ വോളിബാൾ അസോസിയേഷൻ പ്രസിഡന്റുമായ വി കെ സനോജ്, ജില്ലാ സെക്രട്ടറി എം ഷാജർ, പ്രസിഡന്റ് മനു തോമസ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഒ കെ വിനീഷ്, സംസ്ഥാന കമ്മിറ്റിയംഗവും സംഘാടക സമിതി കൺവീനറുമായ കെ. വി സക്കീർ ഹുസൈൻ, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ എം ജി ഷണ്മുഖൻ, dyfi ബ്ലോക്ക് പ്രസിഡന്റ് സിദ്ധാർഥ് ദാസ്, കെ എ ദാസൻ തുടങ്ങിയവർ പങ്കെടുത്തു. Dyfi മേഖല സെക്രട്ടറി അനീഷ് ഉളിക്കൽ പരിപാടിക്ക് നന്ദി അറിയിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement