ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണിപ്പാറ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആഗസ്റ്റ് 6 വ്യാഴാഴ്ച ആദരിച്ചു. ഉദ്ഘാടനം കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് സജീവ്ജോസഫ് നിർവഹിച്ചു.
കോൺഗ്രസ് മണിപ്പാറ വാർഡ് കമ്മിറ്റിയുടെ കീഴിൽ ഉള്ള വീടുകളിൽ നിന്ന് sslc plus2 ൽ ഉന്നത വിജയം നേടിയ 45 വിദ്യാർത്ഥികളുടെ വീടുകളിൽ നേരിട്ട് എത്തിയാണ് ആദരിച്ചത്.
പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരിപാടികൾ സംഘടിപ്പിച്ചത്.
വിദ്യാർത്ഥികളെ ആദരിച്ച ചടങ്ങിൽ വാർഡ് പ്രസിഡന്റ് ഷിബു കൊട്ടയ്ക്കാട്ട് അധ്യക്ഷത വഹിച്ചു കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് സജീവ് ജോസഫ് ഉദ്ഘാടനം ചെയ്ത പരുപാടിയിൽ സെക്രട്ടറി ബോബി അമ്പലതുരുത്തേൽ സ്വാഗതവും വാർഡ് മെമ്പർ പുഷ്പ വെള്ള പാടത്ത് ആശംസയുംട്രഷറർ ഷിജോ കാരിമറ്റത്തിൽ നന്ദിയും പറഞ്ഞു.
إرسال تعليق