പരിയാരം മെഡിക്കൽ കോളേജിൽ കൊറോണ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മണിക്കടവ് സ്വദേശി കുന്നേൽ അലന്റെ ഭാര്യ സോണിയ അലനെ യൂത്ത് കോൺഗ്രസ് മണിക്കടവ് യൂണിറ്റ് മൊമെന്റോ നൽകി ആദരിച്ചു.
കൊറോണ ഡ്യൂട്ടിക്ക് ശേഷം സോണിയ കോവിഡ് ബാധിത ആകുകയും ശേഷം മനക്കരുത്തോടെ മഹാവ്യാധിക്കെതിരെ പോരാടി സുഖം പ്രാപിച്ച് സ്വദേശമായ മണിക്കടവിലെ വീട്ടിൽ എത്തുകയും ചെയ്ത വേളയിൽ ആണ് യൂത്ത് കോൺഗ്രസ് മണിക്കടവ് യൂണിറ്റ് മണിക്കടവിന്റെ മാലാഖയെ ആദരിച്ചത്.കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി ശ്രീ ജോജി വർഗീസ് വട്ടോളി ആണ് മൊമെന്റോ നൽകിയത്.
കൊറോണ നെഗറ്റീവ് ആയതിനു ശേഷം ഞായറാഴ്ച വീണ്ടും കൊറോണ ഡ്യൂട്ടിക്ക് പോകാൻ തയ്യാറെടുക്കുന്ന സോണിയയ്ക്ക് യൂത്ത് കൊണ്ഗ്രെസ്സ് ആശംസകൾ നേർന്നു.
ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകരുടെ പ്രതിനിധി ആയ ശ്രീമതി സോണിയ അലന് ഒരു നാടിന്റെ നന്ദിയും കടപ്പാടും പിന്തുണയും ശ്രീ ജോജി വർഗീസ് അറിയിച്ചു. മൊമെന്റോ നൽകിയ വേളയിൽ യൂത്ത് കോൺഗ്രസ് മണിക്കടവ് യൂണിറ്റ് പ്രസിഡന്റ് ശ്രീ പ്രിൻസ് പുഷ്പക്കുന്നേൽ, സോണിയ അലനെ പോലെയുള്ളവർ സമൂഹത്തിന് മാതൃക ആണെന്നും അവരുടെ സാമൂഹ്യ പ്രതിബദ്ധത എല്ലാ കാലവും തുടരാൻ കഴിയട്ടെ എന്നും ആശംസിച്ചു.
യൂത്ത് കോൺഗ്രസ് മണിക്കടവ് യൂണിറ്റ് വൈസ് പ്രസിഡന്റ് ശ്രീ റിജിൽ കാര്യാങ്കൽ, ജനറൽ സെക്രട്ടറി എബിൻ തെനംകാലയിൽ,നികേഷ് നാലൊന്നുകാട്ടിൽ,സിജു മാനംപുറം തുടങ്ങിയവർ പങ്കെടുത്തു.

Post a Comment