'മേക്ക് ഇന്‍ ഇന്ത്യ' വീഡിയോ കോണ്‍ഫറന്‍സിംഗ് പ്രോഡക്ട് നിര്‍മ്മിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്കും സ്റ്റാര്‍ട്ട് അപ്പുകള്‍ക്കുമായി ഇന്ത്യാ ഗവണ്മെന്റിന്റെ മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സംഘടിപ്പിച്ച ചലഞ്ചിലാണ് ജോയ് സെബാസ്റ്റിയന്‍ വിജയിച്ചത്.
ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് ആണ് ഇന്നവേഷന്‍ ചലഞ്ച് വിജയികളെ പ്രഖ്യാപിച്ചത്. പന്ത്രണ്ടായിരത്തിലേറെ കമ്പനികളില്‍ നിന്നാണ് ജോയ് സെബാസ്റ്റ്യന്റെ ടീം ഡിസൈന്‍ ചെയ്ത വീ കണ്‍സോള്‍ ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോണ്‍ഫറന്‍സിംഗ് ടൂളായി മാറിയത്. ചേര്‍ത്തല ഇന്‍ഫോ പാര്‍ക്കിലുള്ള കമ്പനിയാണ് ടെക്‌ജെന്‍ഷ്യ. ഇന്ത്യയിലെ ചില വന്‍ കമ്പനികള്‍ പ്രാഥമിക റൗണ്ടില്‍ പുറത്തായിരുന്നു. കേരളത്തില്‍ നിന്ന് മറ്റൊരു കമ്പനിക്കും ഫസ്റ്റ് റൗണ്ട് കടക്കാന്‍ സാധിച്ചില്ല.
ആദ്യം തെരഞ്ഞെടുക്കപ്പെട്ട 12 കമ്പനികള്‍ക്ക് പ്രോട്ടോടൈപ്പിന് 5 ലക്ഷവും പ്രോട്ടോടൈപ്പില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടാല്‍ മൂന്ന് കമ്പനികളെ സോഫ്റ്റ് വെയര്‍ നിര്‍മ്മാണത്തിന് ക്ഷണിക്കുകയും ചെയ്യും. ഈ മൂന്ന് കമ്പനികള്‍ക്ക് 20 ലക്ഷം വീതം ആപ്പ് നിര്‍മ്മാണത്തിന് നല്‍കും. ഈ മൂന്ന് പേരില്‍ നിന്നാണ് ടെക്‌ജെന്‍ഷ്യ തെരഞ്ഞെടുക്കപ്പെട്ടത്. ഒരു കോടി രൂപക്കൊപ്പം മൂന്ന് വര്‍ഷത്തെ കരാറും ലഭിക്കും. 2009 മുതല്‍ ചേര്‍ത്ത ഇന്‍ഫോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ടെക് ജെന്‍ഷ്യ

Post a Comment