ഉളിക്കൽ: ഒരു പ്രൊഫഷണൽ സ്റ്റുഡിയോ നടത്തുകയെന്നത് സ്ത്രീകളെ സംബന്ധിച്ച് വിഷമമുള്ള കാര്യമല്ലെന്ന് തെളിയിക്കുക ആണ് ഉളിക്കൽ അന്നൂസ് സ്റ്റുഡിയോയിലെ സിനു ഷിന്റോ. മൂന്ന് വർഷമായി ഇവർ സ്റ്റുഡിയോ നടത്തി വരുകയാണ്.
ഫോട്ടോഗ്രാഫി മേഖലയിൽ വരാൻ സ്ത്രീകൾ പൊതുവെ മടിക്കുന്നുണ്ട്. എന്നാൽ വീട്ടിൽ ഇരുന്ന് വെറുതെ സമയം കളയുന്നതിന് പകരം അല്പം പ്രൊഫഷണൽ ആയി ചിന്തിച്ചാൽ വനിതകൾക്ക് ഈ മേഖലയിൽ സാന്നിധ്യം അറിയിക്കാൻ കഴിയുമെന്ന് സിനു സാക്ഷ്യപ്പെടുത്തുന്നു. 13 വർഷമായി ഇവർ ഫോട്ടോ ഗ്രാഫി മേഖലയിൽ ഉണ്ട്.
ചെറുപ്പം മുതൽ ഫോട്ടോഗ്രാഫിയിൽ താല്പര്യം ഉണ്ടായിരുന്നു.ആൽബം ഡിസൈനിംഗിലും സിനു വൈദഗ്ധ്യം തെളിയിച്ചിട്ടുണ്ട്. ഹോംമേഡ് കേക്ക് നിർമ്മാണവും ഇഷ്ട്ടപ്പെട്ട ഹോബി ആണ്.
സ്വകാര്യ ചാനൽ റിപ്പോർട്ടർ ആയ അറബിയിലെ ഷിന്റോ തലാക്കൽ ആണ് ഭർത്താവ്. ഐവിൻ ഷിന്റോ, ആൻലിയ അന്ന ഷിന്റോ എന്നിവർ മക്കളാണ്

Post a Comment