ഇരിട്ടിയില്‍ വൈകിട്ട് 6 വരെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാം; 30 ന് ഞായറാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കി


ഇരിട്ടി: നഗരസഭ പരിധിയിലുള്ള വ്യാപാര സ്ഥാപനങ്ങള്‍ഓണത്തോടനുബന്ധിച്ച് കോവിഡ് - 19 രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ കര്‍ശനമായ നിബന്ധനകള്‍ പാലിച്ചുകൊണ്ട് വൈകു- 6 മണി വരെ തുറന്ന് പ്രവര്‍ത്തിക്കാം. ഹോട്ടലുകള്‍ 6 മണിവരെ തുറന്ന് പ്രവര്‍ത്തിക്കാവുന്നതും 7 മണിവരെ പാര്‍സല്‍ സര്‍വ്വീസ് നടത്താവുന്നതാണ്. കണ്ടെയ്ന്‍മെന്റ് സോണില്‍ വ്യാപാര സ്ഥാനങ്ങള്‍ ഹോം ഡെലിവറിക്കു മാത്രമായി കാലത്ത് 9 മണി മുതല്‍ വൈകു- 5 മണി വരെ തുറന്ന്പ്രവര്‍ത്തിക്കാവുന്നതാണ്. കോവിഡ്- 19 മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.കണ്ടെയ്ന്‍മെന്റ് സോണുകളില്‍  സഹകരണ ബാങ്കുകള്‍ക്കും മറ്റു ബാങ്കുകള്‍ക്കും കാലത്ത് 10 മണി മുതല്‍ 1 മണി വരെ പരിമിതമായ ജിവനക്കാരെ വെച്ച് തുറന്ന്പ്രവര്‍ത്തിക്കാവുന്നതാണ്. ഇടപാടുക്കാരെ ബാങ്കില്‍ പ്രവേശിപ്പിക്കാന്‍ പാടില്ല. ഓണം പ്രമാണിച്ച് ഈ മാസം 30ന്  ഞായറാഴ്ച നഗരസഭയില്‍ ലോക്ക് ഡൗണ്‍ ഉണ്ടായിരിക്കില്ല .ഓണാഘോഷ പരിപാടികള്‍ പൊതു സ്ഥലങ്ങളില്‍ അനുവദനീയമല്ല.സ്ഥാപനങ്ങളിലും പരിസരങ്ങളും സാമൂഹ്യ അകലം മാസ്‌ക് ധാരണം സാനിറ്റൈസറിന്റെ ഉപയോഗം ഉള്‍പ്പെടേയുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കേണ്ടതാണ്.സ്ഥാപനങ്ങളില്‍ കുട്ടികളേയും 60 വയസ്സിന് മുകളില്‍ പ്രായമായവരുടേയും പ്രവേശനം അനുവദനിയമല്ല .ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തേണ്ടതാണ് .ആഘോഷങ്ങളുടെ ഭാഗമായി ബന്ധുവീടുകളിലും ,മറ്റ് സൗഹൃദ സന്ദര്‍ശനങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതാണ് .ഇരിട്ടി പട്ടണത്തിലെ വാഹനതിരക്ക് ഒഴിവാക്കാന്‍ നഗരസഭ ഒരുക്കിയ ഓപ്പണ്‍ ഓഡിറ്റോറിയം നിര്‍ബന്ധമായും ഉപയോഗപ്പെടുത്തണം മെന്നും ഇരിട്ടി നഗരസഭ ചെയര്‍മാന്‍ പി പി അശോകന്‍ പറഞ്ഞു.

Post a Comment

أحدث أقدم

Join Whatsapp

Advertisement