കോവിഡ്19പഞ്ചായത്തുതല സുരക്ഷാസമതിയുടെ ഒരു അടിയന്തിര യോഗം 24. 08.2020 പകൽ 10.30 ന് പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്നു.യോഗത്തിലെ തീരുമാനങ്ങൾ...
1.22.08.2020 ലെ ബഹു.ജില്ലാകളക്ടറുടെ DCKNR /3392/DMI / 2020 ഉത്തരവിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ തീരുമാനിച്ചു.
2. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൻ്റെ 22.08.2020ലെ 31/F 2/2020 നമ്പർ മാർഗ്ഗ നിർദ്ദേശങ്ങൾ വായിച്ച് കേട്ടു .പ്രഥമ സമ്പർക്കത്തിൽ വരുന്നവരെ 14 ദിവസത്തെ ക്വറൻറയിൽ കർശനമാക്കാൻ തീരുമാനിച്ചു.
3. ഉളിക്കൽ ടൗൺ, വാർഡ് വ്യത്യാസമില്ലാതെ പൂർണ്ണമായും കണ്ടെയ്മെൻറ് മേഖലയാക്കാൻ തീരുമാനിച്ചു.
4. കണ്ടെയ്മെൻറ് സോണുകളായ 10,18,12 വാർഡുകളിലെയും, ഉളിക്കൽ ടൗണിലെയും മുഴുവൻ വ്യാപാര സ്ഥാപനങ്ങളും രാവിലെ 9 മുതൽ 5 മണി വരെ ഹോം ഡെലിവറിക്കായി മാത്രം തുറന്ന് പ്രവർത്തിക്കുവാൻ അനുമതി നൽകി തീരുമാനിച്ചു.
5.ഇതിന് പുറമേ വ്യാപാര സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന മറ്റ് നിയന്ത്രണങ്ങൾ ഒഴുവാക്കാനും തീരുമാനിച്ചു.
6.10, 11, 12, 18, വാർഡുകളിൽ ഹോം ഡെലിവറി ഏർപ്പെടുത്തുന്നതിനും മറ്റ് നിയന്ത്രണങ്ങൾ പാലിക്കുന്നതും പരിഗണിക്കാൻ വാർഡ് തല ജാഗ്രത സമിതികൾ
ഇന്ന് ഉച്ചകഴിഞ്ഞ് തന്നെ
ചേരാൻ തീരുമാനിച്ചു.
7. പഞ്ചായത്ത് പ്രദേശത്തെ ഹോട്ടലുകളിൽ പാർസൽ മാത്രം നൽകാൻ അനുവദിച്ച് തീരുമാനിച്ചു.
8. ഉളിക്കൽ മത്സ്യ മാംസ മാർക്കറ്റ് കണ്ടെയ്മെൻ്റ് കാലാവധി അവസാനിക്കുന്നത് വരെ അടയ്ക്കുന്നതിന് തീരുമാനിച്ചു.
9. അന്യസംസ്ഥാനങ്ങളിൽ നിന്നും കൊണ്ട് വരുന്ന പൂക്കളുടെ വില്പന പഞ്ചായത്തിൽ പൂർണ്ണമായും നിരോധിച്ചു.
10. പൊതു സ്ഥലങ്ങളിൽ എല്ലാ വിധ ഓണാഘോഷ പരിപാടികളും നിരോധിച്ചു.
11.വ്യാപാരികൾക്ക് സാധനങ്ങൾ വില്ക്കാൻ ഹോൾസെയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് പകൽ 8 മുതൽ പകൽ 10 മണി വരെ സമയം അനുവദിച്ചു
തീരുമാനിച്ചു.
12. ഓണം പ്രമാണിച്ച് 30/08/2020ലെ ഞായറാഴ്ച ലോക് ഡൗൺ ഒഴുവാക്കുന്നതിന് തീരുമാനിച്ചു.
13.കോവിഡ്- 19 രോഗികളോ, പ്രഥമ സമ്പർക്കത്തിലുള്ളവരോ
സന്ദർശിച്ച വ്യാപാര സ്ഥാപനങ്ങൾ 3 ദിവസം അടച്ചിട്ട് അണു നശീകരണം നടത്തി പകരം ജീവനക്കാരെ വച്ച് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകി തീരുമാനിച്ചു.
സെക്രട്ടറി
ഉളിക്കൽ ഗ്രാമ പഞ്ചായത്ത്
___________________________________
കൂടുതൽ ഉളിക്കൽ വാർത്തകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/D80HPdeYKQJ4dlESTQumvd

إرسال تعليق