അഞ്ചരക്കണ്ടി ആശുപത്രിയിൽ നിന്നും കോവിഡ് ബാധിതൻ മുങ്ങിയ സംഭവം; M46 ബസിന്റെ റൂട്ട് മാപ്പ്



ഇരിട്ടി: അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയിൽ നിന്നും ഇന്ന് ( ജുലൈ 24 വെള്ളിയാഴ്ച) രാവിലെ 10 മണിക്ക് ചികിത്സയിലിരിക്കെ ആശുപത്രി അധികൃതരുടെയും പൊലീസിൻ്റെയും കണ്ണുവെട്ടിച്ച് മുങ്ങിയ കൊവിഡ് ബാധിതനായ വെളിമാനം സ്വാദേശിയായ യുവാവ് മട്ടന്നൂരിൽ നിന്നും ഇരിട്ടിയിലേക്ക് യാത്ര ചെയ്തത് എം.ഫോർ.സിക്സ് (M 4 '6) (ബസ് നമ്പർ KL - 58- AB 79 15)
സ്വകാര്യബസ്സിലാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്

കൊവിഡ് ബാധിതനായ യുവാവ് സഞ്ചരിച്ച സ്വകാര്യ ബസ്സ് എന്ന സ്ഥിതിയിൽ മുൻകരുതലിൻ്റെ ഭാഗമായി  (ജൂലൈ 24) ഇന്ന് പകൽ 11,45 മണിക്ക് മട്ടന്നൂരിൽ നിന്നും ഇരിട്ടിയിലേക്കും പകൽ 1 .10ന് ഇരിട്ടിയിൽ നിന്നും തലശ്ശേരിയിലേക്കും "M ഫോർ 6 " ബസ്സിൽ യാത്ര ചെയ്തവർ ജാഗ്രത പാലിക്കണമെന്നും 14 ദിവസം സ്വയം നിരീക്ഷണത്തിലാവണമെന്നും ഇരിട്ടി പൊലിസ് അധികൃതർ അറിയിച്ചു

M ഫോർ 6 ബസ് റൂട്ട് (ജൂലൈ 24 പകൽ)

11.57 ന് പത്തൊൻപതാം മൈലിൽ നിന്നും രോഗി കയറി 12.15ന് ഇരിട്ടി പഴയ ബസ് സ്റ്റാൻറിൽ എത്തി

1.10 ന് ബസ് ഇരിട്ടിയിൽ നിന്ന് വീണ്ടും തലശേരിയിലേക്ക് പുറപ്പെട്ടു 2.40 ന് തലശ്ശേരിയിൽ എത്തി

3.10 ന് തലശ്ശേരിയിൽ നിന്നും ബസ് വീണ്ടും ഇരിട്ടിയിലേക്ക് പുറപ്പെട്ടു
4-30 ന് ഇരിട്ടിയിലെത്തി തുടർന്ന് പയഞ്ചേരി കൈരാതി കിരാത ക്ഷേത്രത്തിനു മുന്നിലുള്ള പെട്രോൾ പമ്പിൽ നിന്നും എണ്ണയടിച്ചു
5.25 ന് കൂട്ടുപുഴയിലേക്ക് പുറപെട്ടു

6.20ന് കൂട്ടുപുഴയിൽ ആളെ ഇറക്കി വീണ്ടും ഇരിട്ടി പെട്രോൾ പമ്പിൽ സർവ്വീസ് അവസാനിപ്പിച്ചു

മേൽ സൂചിപ്പിച്ച യാത്രയിൽ ബസ്സിലുണ്ടായിരുന്നവരും 14 ദിവസം സ്വയം നിരീക്ഷണത്തിൽ ജാഗ്രതയിലാകണമെന്ന് പൊലിസ് അറിയിച്ചു

Post a Comment

Previous Post Next Post

Join Whatsapp

Advertisement