കൊവിഡ് വ്യാപനം: മലയോരത്ത് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ സ്ഥാപിക്കാനുള്ള നടപടി തുടങ്ങി

ഇരിട്ടി:കൊവിഡ് സമൂഹ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാനങ്ങളിൽ ചുരുങ്ങിയത് 100 കിടക്കകളോട് കൂടിയ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ തുറക്കണമെന്ന ആരോഗ്യ വകുപ്പിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ മലയോരത്ത് സെന്റർ സ്ഥാപിക്കാനുളള നടപടി തുടങ്ങി
ഇരിട്ടി താലൂക്കിന് കീഴിൽ ഇരിട്ടി,മട്ടന്നൂർ നഗര സഭകളിലും 11 പഞ്ചായത്തു കളിലുമാണ് സെന്ററിനുള്ള സ്ഥലം കണ്ടെത്താനുള്ള നടപടി തുടങ്ങിയത്. നഗരസഭകളിൽ വാർഡ് അടിസ്ഥാനത്തിൽ 50 പേരെകിടത്തിചികിത്സിക്കാനുള്ള സൗകര്യങ്ങളും പഞ്ചായത്തുകളിൽ 100പേർക്കുള്ള സൗകര്യങ്ങളുമാണ് ഒരുക്കേണ്ടത്.നഗരസഭകളിൽ വാർഡ് അടിസ്ഥാനത്തിൽ സൗകര്യങ്ങളുണ്ടാക്കുന്നത് പ്രയാസ മായതിനാൽ മൂന്ന് നാല് വാർഡുകൾക്കായി വലിയ രീതിയിൽ സൗകര്യം ഒരുക്കാനാണ് ആലോചിക്കുന്നത്. 

ഇരിട്ടി നഗരസഭയിൽ ഇത്തരത്തിലുള്ള പത്തോളം കേന്ദ്രങ്ങൾ കണ്ടെത്തിക്കഴിഞ്ഞതായി നഗരസഭാ ചെയർമാൻ പി.പിഅശോകൻഅറിയിച്ചു. 

ഇരിട്ടി താലൂക്ക് ആശുപത്രിയോട് ചേർന്നുള്ള ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിലാണ് ആദ്യമായി സൗകര്യം ഒരുക്കുക. 
130തോളം പേർക്കുള്ള കിടത്തി ചികിത്സാ സൗകര്യം ഇവിടെ ഒരുക്കും. 
തുടർന്ന് ഇരിട്ടി എം.ജി കോളേജ്, ചവശ്ശേരി ഗവ.ഹയർസെക്കണ്ടറി സ്‌കൂൾ, ഉളിയിൽ സ്‌ക്കൂൾ എന്നിവിടങ്ങളിൽ സൗകര്യങ്ങളൊരുക്കും. 
പായം പഞ്ചായത്ത് സി.എം.ഐ സ്‌കൂളാണ് കണ്ടെത്തിയിരിക്കുന്നത്.ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് എൻ. അശോകന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ഒരു കട്ടിലിൽ ഒരു വ്യക്തിക്ക് , കിടക്ക, ബെഡ്ഷീറ്റ്, തലയണ, ബക്കറ്റ്, തോർത്ത്, വേസ്റ്റ് ബിൻ, ടൂത്ത് പേസ്റ്റ്, സോപ്പ്,ബ്രഷ്,എന്നിവയടക്കം പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കുന്നതിനായുള്ള ഫൈബർ ടോയ്ലറ്റുകളും സെൻ്ററുകളിൽ ഒരുക്കും. ഇതിൻ്റെ ഭാഗമായി സ്പോൺസർഷിപ്പിലൂടെ വിഭവ സമാഹരണത്തിന് വ്യക്തികൾ, സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, സഹകരണ സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നി മുഖേന സ്‌പോൺസർമാരെ കണ്ടെത്തുന്നതിനുള്ള നടപടികളും ആരംഭിച്ചു. സെൻ്ററുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പഞ്ചായത്തു തല കമ്മിറ്റികൾ ഇതിനകം നിലവിൽ വന്നു അതാത് പഞ്ചായത്ത് പ്രസിഡൻ്റുമാരും, നഗരസഭ ചെയർമാൻമാരുമാണ് സമിതിയുടെ ചെയർമാൻമ്മാർ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ സമിതിയുടെ കൺവീനർമാരുമാകും വില്ലേജ് ഓഫീസർ, പഞ്ചായത്ത് - നഗരസഭ അംഗങ്ങൾ, പി എച്ച് സി ഡോക്ടർമാർ, പൊലിസ് സബ്ബ് ഇൻസ്പെക്ടർ, എന്നിവർ സമിതി അംഗങ്ങളായിരിക്കും താലുക്ക് തഹസിൽദാർക്കാണ് താലൂക്ക്അടിസ്ഥാനത്തിലുള്ള ഏകോപന ചുമതല സെൻ്ററുകളാക്കാൻ നിശ്ചയിച്ച മലയോര മേഖലകളിലെഎല്ലാ സ്ഥലങ്ങളിലും സ്ഥല പരിശോധന നടത്തിയതായും ആവശ്യമായ ഘട്ടങ്ങളിൽ എല്ലാ സൗകര്യങ്ങ ളോടുകൂടിയ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ്സെന്റർ വരുമെന്നും തഹസിൽദാർ കെ.കെ ദിവാകരൻ പറഞ്ഞു

Post a Comment

Previous Post Next Post

Join Whatsapp

Advertisement