ഉളിക്കൽ സ്വദേശി ആൻട്രീസ മാളിയേകലിന്റെ "ഇലമർമരങ്ങൾ" എന്ന ഹ്രസ്വ ചിത്രം ഇന്ന് പ്രകാശനം ചെയ്യും
*ഇലമർമരങ്ങൾ* എന്ന ഹ്രസ്വ ചിത്രം നിങ്ങളുടെ മുന്നിലേക്ക് എത്തുകയാണ്
ഭിന്ന ശേഷിക്കാരിയായ *ആൻട്രീസ* എന്ന കൊച്ചു മിടുക്കി ഇനി അഭ്ര പാളികളിലേക്ക്.
ശ്രീകണ്ഠാപുരം ഇരിക്കൂർ ബി.ആർ.സിയുടെ കീഴിലുള്ള ഭിന്നശേഷി വിദ്യാർത്ഥിയായ ആൻട്രിസയും സിനിമാതാരം സദാനന്ദൻ ചേപ്പറമ്പും ഒരുമിക്കുന്ന ഷോർട്ട് ഫിലിം ഈ ഞായറാഴ്ച (26/7/20 20)യൂടൂബ് റിലീസ് ചെയ്യുകയാണ്. സി.കെ സുധീഷ് രചനയും സംവിധാനവും' നിർവഹിച്ച ചിത്രത്തിന്റെ സഹ സംവിധാനം നിർവഹിച്ചത് ഞാനാണ് ( ഉമേഷ് എൻ.എ) പ്രസ്തുത ചിത്രത്തിന്റെ സി.ഡി പ്രകാശനം *ബഹു* : *കണ്ണൂർ* *ജില്ലാ* ' *കലക്ടറുടെ* *ചേമ്പറിൽ* വെച്ച് നടന്നു കഴിഞ്ഞു . കോവിഡ് എമർജൻസി കാരണം ക്യാമറക്ക് മുന്നിൽ എത്താതെ *ബഹു: *കലക്ടർ* ആൻട്രീസയെ അനുമോദിച്ചു കൊണ്ട് പിന്നീട് ഒരു ദിവസം ആൻട്രീസയുടെ വീട്ടിൽ നേരിട്ട് വരാമെന്ന് പറഞ്ഞു ' ഹ്രസ്വ ചിത്രത്തിൽ ഇവരെ കൂടാതെ മയൂഖ മനോജ്, യശോദ അമ്മ (നിടിയേങ്ങ), ബാബു ( ആനയടി ), എന്നിവരും ക്യാമറക്ക് മുന്നിലെത്തുന്നുണ്ട് .
إرسال تعليق