ഉളിക്കൽ: കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻ്റ് സെന്ററിലേക്ക് മുസ്ലിം ലീഗ് ഉളിക്കൽ പഞ്ചായത്ത് കമ്മറ്റി ഫ്രിഡ്ജ് കൈമാറി. പഞ്ചായത്ത് ഓഫിസിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് ഇരിക്കൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി TNA കാദറാണ് ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ഷേർലി അലക്‌സാണ്ടറിന് ഫ്രിഡ്ജ് കൈമാറിയത്. വൈസ് പ്രസിഡണ്ട് ഷാജിപൂപ്പള്ളിൽ, സിക്രട്ടറി ബാബു ജോസഫ്, തോലാനി ബേബി, മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി അഹമ്മദ് കുട്ടി ഹാജി, പ്രസിഡൻ്റ് കുഞ്ഞമ്മദ് ഹാജി, പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അൻവർ, കബീർ പളളിപ്പാത്ത്, ഹുസൈൻ, ദാവൂദ് ആർപി, അയ്യൂബ് സിഎ തുടങ്ങിയവർ പങ്കെടുത്തു
Post a Comment