കോവിഡ് ജാഗ്രത; നിയന്ത്രണങ്ങൾ കടുപ്പിച്ച് ഉളിക്കൽ ഗ്രാമപഞ്ചായത്ത്

28.07.2020 ലെ ഉളിക്കൽ ഗ്രാമ പഞ്ചായത്ത്‌ തല കോവിഡ് 19 സുരക്ഷാ സമിതി യോഗ തീരുമാനങ്ങൾ 

ഉളിക്കൽ ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡും 20 ആം വാർഡിലെ മണിക്കടവ് ടൌൺ പ്രദേശവും കണ്ടെയ്‌ൻമെൻറ് സോൺ ആയി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇന്ന് 28.07.2020 നു പ്രഖ്യാപിച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ മേൽ പ്രദേശത്തെ അവശ്യ സേവനങ്ങൾ നൽകുന്ന താഴെ കാണിച്ച സ്ഥാപനങ്ങൾ ഒഴികെ മറ്റെല്ലാ വ്യാപാരസ്ഥാപനങ്ങളും പൂർണ്ണമായും അടച്ചിടുന്നതാണ്. മണിക്കടവ് ടൗണിലുള്ള 6 പല വ്യഞ്ജന സ്ഥാപനങ്ങൾ ഒന്നിട വിട്ട ദിവസങ്ങളിലും, റേഷൻ കട, മെഡിക്കൽ ഷോപ്പ് എന്നിവ യും ഒഴികെ മറ്റു യാതൊരു സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാൻ അനുമതി ഉണ്ടായിരിക്കുന്നതല്ല.മേൽ പ്രസ്താവിച്ച സ്ഥാപനങ്ങൾ ഹോം ഡെലിവറി അടിസ്ഥാനത്തിൽ മാത്രമേ പ്രവർത്തിക്കാൻ അനുവാദമുള്ളൂ. ഈ സംവിധാനം ബഹുമാനപ്പെട്ട ജില്ലാ കളക്ടർ മറ്റൊരു ഉത്തരവിലൂടെ കൺടൈൻമെൻറ് സോൺ ഒഴിവാക്കുന്നതുവരെ തുടരുന്നതായിരിക്കുമെന്നും  ഉളിക്കൽ ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി അറിയിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement