ഇരിട്ടി പുഴയില്‍ നിക്ഷേപിച്ച മണ്ണ് മാറ്റല്‍ പ്രവര്‍ത്തി ഒച്ചിന്റെ വേഗതയില്‍.

ഇരിട്ടി:പുഴയില്‍ നിക്ഷേപിച്ച മണ്ണ് മാറ്റല്‍ പ്രവര്‍ത്തി ഒച്ചിന്റെ വേഗതയില്‍. ജില്ലാ കളക്ടര്‍ ഉള്‍പ്പെടെ ഇടപ്പെട്ട് ഉടന്‍ മണ്ണ് നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിച്ചെങ്കിലും നിഷേപിച്ചതില്‍ ഭൂരിഭാഗം മണ്ണ് പോലും ഇനിയും നീക്കം ചെയ്തില്ല.ഇരിട്ടി പുതിയ പാലം നിര്‍മ്മാണത്തിന്റെ ഭാഗമായാണ് പുഴയില്‍ മണ്ണ് നിക്ഷേപിച്ചത്. തുടര്‍ച്ചയായി മൂന്നുവര്‍ഷമായി പാലം നിര്‍മാണത്തിന്റെ ഭാഗമായി പുഴയില്‍ മണ്ണ് നിക്ഷേപിക്കല്‍ പ്രവര്‍ത്തി നടന്നു. ഓരോ വര്‍ഷവും കാലവര്‍ഷത്തില്‍ പുഴയില്‍ നിക്ഷേപിച്ച മണ്ണും കല്ലും ഒഴുകി പോവുകയാണ് പതിവ്. എന്നാല്‍ ഇത്തവണയും ആ രീതി ഒഴിവാക്കാന്‍ പരിസ്ഥിതി സംഘടനകള്‍ ഉള്‍പ്പെടെ വ്യാപക പ്രതിഷേധവുമായി എത്തിയിരുന്നു. കാലവര്‍ഷത്തിന് മുന്‍പേ പുഴയില്‍ നിക്ഷേപിച്ച കല്ലും മണ്ണും മാറ്റാന്‍ ജില്ലാ ഭരണകൂടം തന്നെ ഇടപെട്ടു.എന്നാല്‍ അധികൃതരുടെ കണ്ണില്‍ പൊടിയിടാന്‍ ഒച്ചിന്റെ വേഗതയിലാണ് പ്രവര്‍ത്തി നടത്തുന്നത്. പാലത്തിന്റെ രണ്ടു ഭാഗങ്ങളിലും ആയിരക്കണക്കിന് ലോഡ് മണ്ണാണ് നിക്ഷേപിച്ചത്. എന്നാല്‍ ഇപ്പോള്‍ ഇരുഭാഗങ്ങളിലും മണ്‍കൂനകളാണ് ഉള്ളത്. വരുംനാളുകളില്‍ ഇനി മഴ ശക്തമായാല്‍ ഈ മണ്ണ് നീക്കം ചെയ്യാന്‍ സാധിക്കില്ല. അങ്ങനെ സംഭവിക്കുമ്പോള്‍ മലവെള്ളപ്പാച്ചിലില്‍ കല്ലും മണ്ണും പഴശ്ശി അണക്കെട്ടിലേക്ക് ഒഴുകി പോവുകയാണ് ചെയ്യുക. ഇത് അണക്കെട്ടിനു തകരാറ് സംഭവിക്കാന്‍ ഇടയാക്കും. ഇവ പുഴ നികത്താനും ഇടയാകും. ബന്ധപ്പെട്ട അധികൃതര്‍ ഇടപെട്ടു ഈ കാലവര്‍ഷത്തില്‍ മഴക്കുണ്ടായ ഈ ഇടവേളയില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പുഴയില്‍ നിക്ഷേപിച്ച മണ്ണ് മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ്  ആവശ്യം ഉയരുകയാണ്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement