സിപിഐഎം നുച്ചിയാട് ലോക്കൽ കമ്മിറ്റി നിർമിച്ച വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു



സിപിഐഎം നുച്ചിയാട് ലോക്കൽ കമ്മിറ്റി പരിയാരത്ത് ബിജുവിന്റെ കുടുംബത്തിന് പെരുമ്പള്ളിയിൽ നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി ടീച്ചർ ബിജുവിന്റെ ഭാര്യ മഞ്ജുവിന് താക്കോൽ നൽകി നിർവഹിച്ചു. സിപിഐഎം ഇരിട്ടി ഏരിയ സെക്രട്ടറി ബിനോയ് കുര്യൻ, ലോക്കൽ സെക്രട്ടറി വി ബി ഷാജു, കെ ജി ദിലീപ്, പി കെ ശശി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

നിർമ്മാണകമ്മിറ്റി ചെയർമാൻ ബാബു ഐസക് നന്ദി പറഞ്ഞു. ലോക്കൽ കമ്മിറ്റി അംഗങ്ങൾ ബ്രാഞ്ച് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.

റിപ്പോർട്ട്: കെ.ബി ഉത്തമൻ

Post a Comment

أحدث أقدم

Join Whatsapp

Advertisement