കണ്ണൂര്‍: ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ കോവിഡ് ഫസ്റ്റ് ലെവല്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആയി 10 കേന്ദ്രങ്ങളിലായി കിടത്തി ചികിത്സയ്ക്കു 600 കിടക്കകള്‍ ഈ ആഴ്ചയോടെ തയ്യാറാകുമെന്ന് കെ.സി ജോസഫ് എം.എല്‍.എ അറിയിച്ചു. എട്ട് പഞ്ചായത്തുകളിലും ശ്രീകണ്ഠാപുരം നഗരസഭയിലും കൂടി 10 കേന്ദ്രങ്ങളിലായാണ് അടിയന്തരമായും കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. ആശങ്കാജനകമായ രീതിയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ബെഡ്ഡുകള്‍ ഏര്‍പ്പെടുത്തുവാനും ഇവിടങ്ങളില്‍ സൗകര്യമുണ്ടാകും. മണക്കടവ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 50 (ഉദയഗിരി), രയരോം ഗവ. ഹൈസ്‌കൂള്‍ 50 (ആലക്കോട്) നടുവില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 50 (നടുവില്‍), വിമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് 100 (ഏരുവേശ്ശി), പയ്യാവൂര്‍ പഞ്ചായത്ത് (50), ഉളിക്കല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 100 (ഉളിക്കല്‍), ഇരിക്കൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 50 (ഇരിക്കൂര്‍), ചുഴലി ഗവ. ഹയര്‍ സെക്കന്‍ഡറി 50 (ചെങ്ങളായി), ശ്രീകണ്ഠാപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 50, ലിറ്റില്‍ ഫ്‌ലവര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ 50 (ശ്രീകണ്ഠാപുരം നഗരസഭ) എന്നിവിടങ്ങളിലായിരിക്കും കേന്ദ്രങ്ങള്‍ ആരംഭിക്കുകയെന്നും കെ.സി ജോസഫ് അറിയിച്ചു. ഗവ. വാഗ്ദാനം ചെയ്ത സാമ്പത്തിക സഹായം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഉടനെ ലഭ്യമാക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
إرسال تعليق