മണിപ്പാറ : മണിപ്പാറ ഇടവകയിൽ ഒരു വർഷത്തെ സുത്യർഹമായ സേവനത്തിനു ശേഷം ചുണ്ടപറമ്പ ഇടവകയിലേക്ക് സ്ഥലംമാറി പോകുന്ന മദർ Sr സീന മരിയ NSന് യാത്രയപ്പ് നൽകി. KCYM മണിപ്പാറ യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് യൂണിറ്റ് അനിമേറ്ററായ സിസ്റ്റർന് യാത്രയയപ്പ് നൽകിയത്. യൂണിറ്റ് പ്രസിഡന്റ് ജിസ്മോൻ കുരീക്കാട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ അലീഷാ വീരാശ്ശേരിയിൽ സ്വാഗതം പറഞ്ഞു. ഇടവക വികാരി ഫാ.ബോബൻ റാത്തപ്പിള്ളിൽ അനുഗ്രഹ ഭാഷണം നടത്തി.മാത്യു ആനത്താറക്കൽ നന്ദി പ്രകാശനം നടത്തി. ജിന്റോ ചിറ്റക്കാട്ട്, ബ്രദർമാരായ, അമൽ തൈപ്പറമ്പിൽ, ഷിജോൺ പെരുമാലിൽ
ഡീക്കൻ ജസ്ബിൻ കണ്ടത്തിക്കുടിയിൽ, അഗസ്റ്റിൻ അഞ്ജലിതോപ്പിൽ എന്നിവർ ഓൺലൈൻ ആയും ആശംസകൾ നേർന്നു . സി.സീന മരിയയുടെ മറുപടി പ്രസംഗത്തോടെ പരിപാടി സമാപിച്ചു.

إرسال تعليق