മണികടവ് : St.Thomas HS & HSS മണിക്കടവ് സ്കൂളുകളിലെ പ്രധാന അധ്യാപകർ അറിയിച്ചതുപ്രകാരം ഓൺലൈൻ സൗകര്യം ഇല്ലാതെ വിഷമിക്കുന്ന മുഴുവൻ കുട്ടികൾക്കും യൂത്ത് കോൺഗ്രസ് മണിക്കടവ് ടീം LED Television നൽകി.ചടങ്ങിൽ യൂത്ത് കോൺഗ്രസ് മണിക്കടവ് യൂണിറ്റ് പ്രസിഡന്റ് പ്രിൻസ് പുഷ്പകുന്നേൽ അധ്യക്ഷത വഹിച്ചു.ബഹുമാന്യനായ ശ്രീ സണ്ണി ജോസഫ് സ്കൂൾ മാനേജർ ആരാധ്യനായ വികാരി ജോർജ് എലവുകുന്നേലിനും പ്രധാനാധ്യാപകർക്കും നൽകി നിർവഹിച്ചു.ചടങ്ങിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുദിപ് ജെയിംസ് മുഖ്യാഥിതി ആയിരുന്നു. ഡിസിസി ജനറൽ സെക്റട്ടറി ജോജി വട്ടോളി, ബ്ലോക്ക് മെമ്പർ മേഴ്‌സി തുരുത്തേൽ, ബേബി പ്ലാശ്ശേരിൽ എന്നിവർ ആശംസകൾ അറിയിച്ചു. കോൺഗ്രസിലെയും യൂത്ത് കോൺഗ്രസിലേയും മണിക്കടവിലെ പ്രധാന നേതാക്കൾ എല്ലാം ചടങ്ങിൽ പങ്കെടുത്തു. ഈ യോഗത്തിൽ റിജിൽ കാര്യങ്കൽ സ്വാഗതം പറഞ്ഞപ്പോൾ റോബിൻ പൊയ്കയിൽ നന്ദി അറിയിച്ചു. അർഹരായ മുഴുവൻ കുട്ടികൾക്കും LED Television കൊടുക്കുക എന്ന ഉദ്ദേശത്തോടെ യൂത്ത് കോൺഗ്രസ് മണിക്കടവ് ആരംഭിച്ച ടെലിവിഷൻ ചാലഞ്ച് പൂർത്തിയായി.സഹകരിച്ച എല്ലാവർക്കും യൂത്ത് കോൺഗ്രസ് മണിക്കടവിന്റ് പേരിൽ പ്രോഗ്രാം കോർഡിനേറ്റർ പ്രോമിസ് പുഷ്പകുന്നേൽ സോഷ്യൽ മീഡിയ വഴി നന്ദി അറിയിച്ചു.

Post a Comment