വിദ്യാർഥികളുടെ ഓൺലൈൻ പഠനസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കടമനക്കണ്ടി കമ്മ്യൂണിറ്റി ഹാളിലേക്ക് ടി വി വിതരണം ചെയ്തു




കാരീസ് യു പി സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെയും മറ്റ് സ്കൂളിൽ LKG മുതൽ +2 വരെ ഉള്ള വിദ്യാർത്ഥികളുടെയും ഓൺലൈൻ പഠന സൗകര്യം മെച്ചപ്പെടുത്തുന്നതിനുവേണ്ടി കടമനക്കണ്ടി കമ്മ്യൂണിറ്റി ഹാളിലേക്ക് ജില്ലാ പഞ്ചായത്തിൽ നിന്നും BRC മുഖേന ലഭിച്ച ടിവി കിറ്റ് ന്റെ ഉദ്ഘാടന കർമ്മം ജില്ലാ പഞ്ചായത്ത്‌ മെമ്പർ ശ്രീ തോമസ് വർഗീസ് നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീമതി സിജി മംഗലത്ത്കരോട്ട് അധ്യക്ഷത വഹിച്ചു . കാരീസ് യു പി സ്കൂൾ ഹെഡ് മാസ്റ്റർ ബോബി ചെറിയാൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബി പി ഒ സുനിൽ കുമാർ , ജോസഫ് ആഞ്ഞിലിത്തോപ്പിൽ, ഷാജി തെക്കേമുറി, ജോസ്കുട്ടി മുളന്താനത്ത്, സുനിൽ അറയ്ക്കപറമ്പിൽ അഡ്വ.ബാബു കെ.എസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു, ചടങ്ങിൽ ഷാജു സി നന്ദി പറഞ്ഞു

Post a Comment

Previous Post Next Post

Join Whatsapp

Advertisement