ആറളത്ത് ഭീതിപരത്തി വീണ്ടും കാട്ടാനക്കൂട്ടം - പ്രദേശ വാസികളുടെ കാർഷിക വിളകൾ നശിപ്പിച്ചു


ഇരിട്ടി: ആറളത്ത് ഭീതിപരത്തി ജനവാസ കേന്ദ്രത്തിൽ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. പഞ്ചായത്തിലെ വട്ടപ്പറമ്പിലും പെരുമ്പഴശ്ശിയിലുമാണ്  കാട്ടാനക്കൂട്ടം ഭീതിപരത്തി  വൻ കൃഷി നാശം വരുത്തിയത്.  മേഖലയിൽ  മണിക്കൂറുകളോളമാണ്   ആനക്കൂട്ടം വിളയാട്ടം നടത്തിയത്  .
ഒരുമാസത്തിനിടയിൽ മൂന്നാം തവണയാണ് ആനക്കൂട്ടം മേഖലയിലെ ജനവാസ കേന്ദ്രത്തിൽ എത്തുന്നത്. ആറളം ഫാം നാലാം ബ്ലോക്കിൽ നിന്നും പുഴകടന്നാണ് ഇവ എത്തുന്നത്.  മേഖലയിലെ നിരവധി കർഷകരുടെ വാഴ, തെങ്ങ്, മരച്ചീനി, കമുങ്ങ്, തീറ്റപ്പുൽ എന്നിവ ആനക്കൂട്ടം  വ്യാപകമായി നശിപ്പിച്ചു. തിങ്കളാഴ്ച്ച പുലർച്ചെ രണ്ട് മണിയോടെയാണ് ആനക്കൂട്ടം ഫാമിൽ നിന്നും ജനവാസ മേഖലയിൽ എത്തിയത്. വീട്ടുമുറ്റം വരെയെത്തിയ ആനകൾ വിളകൾ നശിപ്പിക്കുന്ന ശബ്ദംകേട്ട് വീട്ടുകാർ ലൈറ്റ് ഇട്ട് വീട്ടിനുള്ളിൽ ഉണർന്നിരിക്കുകയായിരുന്നു. പുലർച്ചെ ആറു മണിയോടെയാണ് ആനക്കൂട്ടം തിരികെ ഫാമിനുള്ളിലേക്ക് പ്രവേശിച്ചത്. പെരുംമ്പഴശ്ശിയിലെ താഴെവീട്ടിൽ ശാന്ത, പുതിയ പുരയിൽ ശിവൻ,അബൂബക്കർ പൊയിലൻ, താഴെവീട്ടിൽ മോഹൻദാസ്, ഹാഷിം എന്നിവരുടെ വിളകളാണ് വ്യാപകമായി നശിപ്പിച്ചത്.
വട്ടപ്പറമ്പിൽ സാമ്പ്രിക്കൽ ബേബി, പുളിയാനിക്കൽ ലൂക്ക, ജില്ലാ പഞ്ചായത്ത് അംഗം മാർഗരറ്റ് ജോസ്  എന്നിവരുടെ വിളകൾക്കും കനത്ത നാശം വരുത്തി. ആനക്കൂട്ടം തുടർച്ചയായി ജനവാസ മേഖലയിൽ എത്തുന്നത് ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്. ജനവാസ മേഖലയിൽ ആനക്കൂട്ടം എത്താതിരിക്കാൻ നടപടി  സ്വീകരിക്കു മെന്ന വനം വകുപ്പ് അധികൃതർ പലതവണ നാട്ടുകാർക്ക് ഉറപ്പു നൽകിയെങ്കിലും തുടർ നടപടികളൊന്നും  ഉണ്ടായിട്ടില്ല. സണ്ണി ജോസഫ് എം എൽ എ , ജില്ലാ പഞ്ചായത്ത് അംഗം തോമസ് വർഗീസ്, പഞ്ചായത്ത് വൈസ്.പ്രസിഡന്റ് കെ.വേലായുധൻ  എന്നിവർ ഉൾപ്പെടെ ജനപ്രതിനിധികൾ പ്രദേശം സന്ദർശിച്ചു

Post a Comment

Previous Post Next Post

Join Whatsapp

Advertisement