കൂമൻതോടിൽ മണ്ണിടിച്ചലിൽ മൂന്ന് വീടുകൾ അപകട ഭീഷണിയിൽ


ഇരിട്ടി:കനത്ത മഴയിൽ കരിക്കോട്ടക്കരി കൂമൻ തോടിൽ മണ്ണിടിഞ്ഞ് മൂന്ന് വീടുകൾ അപകട ഭീഷണിയിലായി. മണ്ണംപ്ലാക്കൽ വിജിശ്രീ ജോഷിയുടെ കുന്നിൻ  മുകളിലുള്ള വീടിന്റെ മുൻഭാഗമാണ് കഴിഞ്ഞ ദിവസം ഇടിഞ്ഞ്. വീടിന്റെ അടിത്തറയോട് ചേർന്ന ഭാഗം മുഴുവൻ ഇടിഞ്ഞ് താഴെയുള്ള രണ്ട് വീടുകളിലേക്ക് വീണതോടെയാണ് മൂന്ന് വീടുകളും അപകടത്തിലായത്. കളത്തിൽ വിനോദ്‌, കായം മാക്കൽ സാലി എന്നിവരുടെ വീടുകൾക്ക് മുകളിലാണ് മണ്ണ് വീണത്. ഇരുവരുടേയും വീടിന്റെ പിറകുവശമാണ് അപകടത്തിലായത്. വിജിശ്രീ ജോഷിയുടെ വീടിന്റെ മുൻഭാഗത്തെ അവശേഷിക്കുന്ന ഭാഗം വീട് ഉൾപ്പെടെ ഏത് നിമിഷവും ഇടിയാൻ പാകത്തിൽ നില്ക്കുകയാണ്. പല ഭാഗങ്ങളിലും വൻ വിള്ളലുകളും രൂപം കണ്ടിട്ടുണ്ട്. അപകടഭീഷണിയെ തുടർന്ന് വീട്ടുകാരെ മാറ്റി പാർപ്പിച്ചു. സണ്ണി ജോസഫ് എം എൽ എ , അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷീജ സബാസ്റ്റിയൻ, വില്ലേജ് അധികൃതർ എന്നിവർ സ്ഥലം സന്ദർശിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement