പയ്യാവൂര്‍ വെമ്പുവയില്‍ ഇരുനില വീടിനു തീ പിടിച്ചു


പയ്യാവൂര്‍ : പയ്യാവൂര്‍ ചെമ്പേരി മലയോരഹൈവേയ്ക്ക് സമീപം വെമ്പുവയിലെ വെള്ളംകുന്നേല്‍ ജോര്‍ജ്ജ് ജോസഫിന്റെ വീടിനാണ് ബുധനാഴ്ച രാവിലെ 8 മണിയോടെ തീ പിടുത്തം ഉണ്ടായത്. നാട്ടുകാരുടെ നേതൃത്വത്തില്‍ തീ കെടുത്താന്‍ ശ്രമിച്ചുവെങ്കിലും സാധിക്കാതെ വന്നതോടെയാണ് ഇരിട്ടി അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചത്.

വീടിന്റെ രണ്ടാം നിലയിലെ ബെഡ്‌റൂമിനാണ് തീ പിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിച്ചതെന്നാണ് സംശയിക്കുന്നത്. പ്രായമായ ദമ്പതികള്‍ മാത്രമാണ് ഈ വീട്ടില്‍ ഉണ്ടായിരുന്നത്. തീ പിടുത്തത്തില്‍ റൂമിലുണ്ടായിരുന്ന അലമാര, കട്ടില്‍, മറ്റ് ഫര്‍ണ്ണിച്ചറുകള്‍ എല്ലാം കത്തി നശിച്ചു. തൊണ്ണൂറായിരം രൂപയോളം നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. സംഭവമറിഞ്ഞ് പോലീസും, കെഎസ്ഇബിയും സ്ഥലത്തെത്തിയിരുന്നു.

ഇരിട്ടില്‍ നിന്നും എത്തിയ അഗ്നിരക്ഷാസേനയുടെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ടി.മോഹനന്‍, സീനിയര്‍ ഫയര്‍ ഓഫീസര്‍ സുരേന്ദ്രബാബു, വി.വി. ബെന്നി, ഫയര്‍മാന്‍മാരായ കെ.വി വിജീഷ്, റോബിന്‍ ടി.ജെ, ആദര്‍ശ് എ, ഫയര്‍മാന്‍ ഡ്രൈവര്‍ ഓഫീസര്‍ അനു എന്‍.ജെ തുടങ്ങിയവര്‍ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement